ബിഷപ്പ് പാംപ്ലാനിയെ തള്ളി ഇരിങ്ങാലക്കുട രൂപത മെത്രാൻ: കന്യാസ്ത്രീകൾക്കെതിരായ കുറ്റപത്രം റദ്ദാക്കണം, കേസ് പിൻവലിക്കണമെന്നും ആവശ്യം

Published : Aug 03, 2025, 03:35 PM ISTUpdated : Aug 03, 2025, 04:15 PM IST
Syro Malabar Church Bishops

Synopsis

ഛത്തീസ്‌ഗഡിൽ കന്യാസ്ത്രീകൾക്ക് എതിരായ കുറ്റപത്രം റദ്ദാക്കി കേസ് പിൻവലിക്കണമെന്ന് ഇരിങ്ങാലക്കുട രൂപത മെത്രാൻ

തൃശ്ശൂർ: ഛത്തീസ്ഗഡിൽ കന്യാസ്ത്രീകൾ അറസ്റ്റിലായ സംഭവത്തിൽ കേന്ദ്ര സർക്കാരിന് അനുകൂലമായ തലശേരി ബിഷപ്പ് ജോസഫ് പാംപ്ലാനിയുടെ പ്രതികരണം തള്ളി ഇരിങ്ങാലക്കുട രൂപത അധ്യക്ഷൻ. കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട് കേന്ദ്ര ഗവൺമെൻ്റിനെതിരെ ഇടയ ലേഖനത്തിൽ മെത്രാൻ നിലപാട് വ്യക്തമാക്കിയതാണെന്ന് ബിഷപ്പ് മാർ പോളി കണ്ണൂകാടൻ പ്രതികരിച്ചു. കന്യാസ്ത്രീകൾക്കെതിരായ കുറ്റപത്രം റദ്ദാക്കുകയും കേസ് പിൻവലിക്കുകയും ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജാമ്യം നേടാൻ സഹായിച്ച എല്ലാ രാഷ്ട്രീയ സാംസ്കാരിക നേതാക്കന്മാരോടും നന്ദി രേഖപ്പെടുത്തുന്നു. മാധ്യമങ്ങളുടെ പരിശ്രമമാണ് ഈ വിഷയത്തിൽ ജനശ്രദ്ധ തിരിക്കാൻ സഹായിച്ചത്. ഹൈന്ദവ സഹോദരന്മാരെയും നന്ദിപൂർവ്വം ഓർക്കുന്നു. ബജരംഗ്ദൾ ഉൾപ്പെടെയുള്ള മത സംഘടനകളുടെ പേരിലും ട്രെയിൻ ടിടിഇയുടെ പേരിലും കേസെടുക്കണം. ഒപ്പം തീവ്ര മതസംഘടനകളായ ബജ്‌രംഗ്‌ദൾ, സംഘപരിവാർ സംഘടനകളെ നിയന്ത്രിക്കാനുള്ള നടപടികൾ സംസ്ഥാന-കേന്ദ്ര സർക്കാരുകൾ സ്വീകരിക്കണം. ക്രൈസ്തവർ നിർബന്ധിത മതപരിവർത്തനത്തെ എതിർക്കുകയാണ് ചെയ്തിട്ടുള്ളത്. കന്യാസ്ത്രീകക്കൊപ്പം ഉണ്ടായ പെൺകുട്ടികളുടെ സുരക്ഷയിൽ ആശങ്കയുണ്ട്. പെൺകുട്ടികളെ സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രാദേശികമായ എതിർപ്പുകൾ പെൺകുട്ടികൾക്കും പെൺകുട്ടികളുടെ കുടുംബത്തിന് എതിരെയും ഉണ്ടാകാം. റെയിൽവേ ടിടിഇ കേന്ദ്രസർക്കാർ ജീവനക്കാരനായത് കൊണ്ടാണ് കേന്ദ്രസർക്കാരിനെതിരെ ഇടയ ലേഖനത്തിൽ വിമർശനം ഉന്നയിച്ചത്. സഭയ്ക്ക് വിഷയത്തിൽ കൃത്യമായ നിലപാടുണ്ട്. അത് കക്ഷിരാഷ്ട്രീയത്തിനോട് ചേർന്ന് നിൽക്കുന്നതല്ല. സഭയുടെ നിലപാട് സഭാധ്യക്ഷൻമാർ പറഞ്ഞിട്ടുണ്ട്. വ്യക്തിപരമായ അഭിപ്രായങ്ങൾ സഭയുടെ അഭിപ്രായമല്ല. സീറോ മലബാർ സഭയുടെ നിലപാട് അധ്യക്ഷൻ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം ചോദ്യത്തോട് മറുപടിയായി പറഞ്ഞു.

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വെല്ലുവിളിയല്ല, 'ക്ഷണം'; കെസി വേണുഗോപാലിനോട് സംവാദത്തിന് തയ്യാറായ മുഖ്യമന്ത്രിയെ സംവാദത്തിന് ക്ഷണിച്ച് വിഡി സതീശൻ
വര്‍ക്കല ക്ലിഫിൽ വൻ തീപിടുത്തം; റിസോര്‍ട്ട് പൂര്‍ണമായും കത്തി നശിച്ചു, മുറികളിലുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു