കോഴിക്കോട് കോര്‍പ്പറേഷന് കെട്ടിട നമ്പര്‍ ക്രമക്കേട്; അന്വേഷണം വിജിലന്‍സിന് കൈമാറിയേക്കും

Published : Jul 03, 2022, 07:18 AM ISTUpdated : Jul 03, 2022, 11:25 AM IST
കോഴിക്കോട് കോര്‍പ്പറേഷന് കെട്ടിട നമ്പര്‍ ക്രമക്കേട്; അന്വേഷണം വിജിലന്‍സിന് കൈമാറിയേക്കും

Synopsis

ഉദ്യോഗസ്ഥർ ഉൾപ്പെട്ട സാന്പത്തിക ക്രമക്കേട് നടന്ന കുറ്റകൃത്യമായതിനാൽ വിജിലൻസിന് കൈമാറണമെന്നാവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥൻ പൊലീസ് മേധാവിക്ക് കത്ത് നൽകി. തുടരന്വേഷണക്കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകും  

കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷനിലെ കെട്ടിടാനുമതി ക്രമക്കേട് വിജിലൻസിന് കൈമാറിയേക്കും. ഉദ്യോഗസ്ഥർ ഉൾപ്പെട്ട സാന്പത്തിക ക്രമക്കേട് നടന്ന കുറ്റകൃത്യമായതിനാൽ വിജിലൻസിന് കൈമാറണമെന്നാവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥൻ പൊലീസ് മേധാവിക്ക് കത്ത് നൽകി. തുടരന്വേഷണക്കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകും

കോഴിക്കോട് കോർപ്പറേഷനിൽ അനധികൃതമായി 300ലേറെ കെട്ടിടങ്ങൾക്ക് നമ്പരനുവദിച്ചെന്നാണ് പ്രാഥമിക നിഗമനം. കോർപ്പറേഷൻ 7 കെട്ടിടങ്ങളിലെ ക്രമക്കേടിന്‍റെ വിവരങ്ങളാണ് അന്വേഷണ ഉദ്യോഗസ്ഥനായ ഫറോക് അസി. കമ്മീഷണർക്ക് കൈമാറിയത്. ഇതിലെ ഒരു കേസിൽ മാത്രമാണ് നിലവിൽ സർക്കാർ ഉദ്യോഗസ്ഥരടക്കം 7 പേരെ അറസ്റ്റ് ചെയ്തത്. കൂടുതൽ ഉദ്യോഗസ്ഥർക്കും ഇടനിലക്കാർക്കും ബന്ധമുണ്ടോ എന്നത് കണ്ടെത്തണം. സാമ്പത്തിക ക്രമക്കേട് വൻതോതിൽ നടന്നതായും സംശയമുണ്ട്. ഈ സാഹചര്യത്തിലാണ് വിജിലൻസ് വിഭാഗത്തിന് കേസ് കൈമാറുന്നതാണ് ഉചിതമെന്നുകാട്ടി സിറ്റി പൊലീസ് കമ്മീഷണർ വഴി സംസ്ഥാന പൊലീസ് മേധാവിക്ക് അന്വേഷണ ഉദ്യോഗസ്ഥൻ കത്തയച്ചത്. 

കോർപ്പറേഷനിലെ ക്രമക്കേടുകളെക്കുറിച്ച് വിജിലൻസിന് പരാതികളും കിട്ടിയിട്ടുണ്ട്. പുതിയ വിവാദങ്ങളുണ്ടായ പശ്ചാത്തലത്തിൽ കോർപ്പറേഷനിലെ റവന്യൂ വിഭാഗം ജീവനക്കാരിൽ നിന്ന് വിജിലൻസ് സംഘം വിവരങ്ങളെടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് , നിലവിലെ അന്വേഷണ പുരോഗതി ഉൾപ്പെടെ വിജിലൻസ് അന്വേഷിക്കുന്നതാവും ഉചിതമെന്നാണ് പൊലീസ് നിലപാട്. ഒരു കേസിനപ്പുറത്തേക്ക് പൊലീസ് പോകാത്തതതിലും വിമർശനമുയരുന്നുണ്ട്. കൂടുതൽ തെളിവുകൾ കിട്ടിയാൽ മാത്രമേ, കോർപ്പറേഷൻ ചൂണ്ടിക്കാട്ടിയ മറ്റ് ക്രമക്കേടുകളുലേക്ക് അന്വേഷണം നടത്താൻകഴയൂ എന്നും ക്രമക്കേടിനുപയോഗിച്ച കംപ്യൂട്ടറിന്‍റെ ഹാർഡ് ഡിസ്ക് വിവരങ്ങളറിയേണ്ടതുണ്ടെന്നും പൊലീസ് വിശദീകരിക്കുന്നു.

 

PREV
click me!

Recommended Stories

നാളിതുവരെയുള്ള ദിലീപിന്‍റെ നിലപാട് തള്ളി പൾസർ സുനി, നടിയെ ആക്രമിച്ച കേസിൽ അതിനിർണായക വിധി അറിയാൻ മണിക്കൂറുകൾ മാത്രം; ഉറ്റുനോക്കി രാജ്യം
'സമാനതകളില്ലാത്ത ധൈര്യവും പ്രതിരോധവും, നീതി തേടിയ 3215 ദിവസത്തെ കാത്തിരിപ്പ്'; നിർണ്ണായക വിധിക്ക് മുന്നേ 'അവൾക്കൊപ്പം' കുറിപ്പുമായി ഡബ്ല്യുസിസി