
തിരുവനന്തപുരം: നീറ്റ് പരീക്ഷയിലെ ക്രമക്കേടിനെതിരെ ഐകകണ്ഠ്യേന പ്രമേയം പാസ്സാക്കി നിയമസഭ. എം വിജിൻ അവതരിപ്പിച്ച ഉപക്ഷേപമാണ് പാസ്സാക്കിയത്. വലിയ ക്രമക്കേടുകളാണ് പരീക്ഷയിൽ നടന്നതെന്ന് ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും അംഗങ്ങൾ വിമർശിച്ചു. സമഗ്ര അന്വേഷണം വേണമെന്നും വിദ്യാർത്ഥികളുടെ ആശങ്ക പരിഹരിക്കണമെന്നും സഭ ആവശ്യപ്പെട്ടു. ചർച്ചക്കിടെ കേരളത്തിലെ പിഎസ് സി പരീക്ഷകളടക്കം പരിശോധിക്കണമെന്ന് പറഞ്ഞ മാത്യു കുഴൽ നാടനെ സ്പീക്കർ വിമർശിച്ചു. ഗ്യാലറിക്ക് വേണ്ടിയാണ് മാത്യു നിരന്തരം സംസാരിക്കുന്നതെന്ന് സ്പീക്കർ വിമർശിച്ചു. തൻ്റെ പ്രസംഗത്തിൽ മാത്രമാണ് സ്പീക്കർ എപ്പോഴും ഇടപെടുന്നതെന്ന് മാത്യു കുഴൽനാടനും പ്രതികരിച്ചു.
ലൈംഗിക അതിക്രമ കേസ്; ഇ ഷാനവാസ് ഖാന്റെ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധം; വനിതാവകാശ കൂട്ടായ്മ മാർച്ച്
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam