
കേന്ദ്ര, സംസ്ഥാന സർക്കാരുകൾ വിവിധ ആരോഗ്യ ഇൻഷുറൻസ് പദ്ധതികൾ സാധരണക്കാർക്കായി നൽകുന്നുണ്ട്. ആശുപത്രികൾ ചിലവുകൾ സാധാരണക്കാരന് ഒരു ബാധ്യതയായി മാറാതിരിക്കാനും മികച്ച ചികിത്സ ലഭ്യമാക്കാനും സാമ്പത്തികമായ കെെത്താങ്ങ് എന്ന നിലയിലാണ് ആരോഗ്യ ഇൻഷുറൻസ് പദ്ധതികൾ അവതരിപ്പിക്കപ്പെട്ടിട്ടുളളത്. നിലവിലെ പദ്ധതികളിൽ ഭൂരിഭാഗവും 5 ലക്ഷം രൂപ മാത്രമാണ് കവറേജ് നൽകുന്നത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഈ തുകകൊണ്ട് ആശുപത്രി ചിലവുകൾ കെെകാര്യം ചെയ്യാൻ സാധിക്കില്ലെന്നാണ് പൊതുജനം അഭിപ്രായപ്പെടുന്നത്.
മികച്ച ചികിത്സ ലഭ്യമാകണമെങ്കിൽ ആരോഗ്യ ഇൻഷുറൻസ് കവേറജ് ഇനിയും ഉയർത്തണമെന്ന ആവശ്യമാണ് ഉയരുന്നത്. 25 ലക്ഷം രൂപയോളം ഇൻഷുറൻസ് കവറേജ് ലഭിച്ചാൽ കൂടുതൽ ആളുകൾക്ക് മികച്ച ചികിൽസ സാമ്പത്തിക ഭാരം കൂടാതെ ലഭ്യമാകുമെന്നും, രോഗം വരുമ്പോൾ ചികിത്സ ഒഴിവാക്കുന്ന സാഹചര്യത്തെ മറികടക്കാൻ സാധിക്കുമെന്നുമാണ് ജനാഭിപ്രായം.
സമൂഹത്തിലെ എല്ലാ വിഭാഗം ആളുകൾക്കും മികച്ച ആരോഗ്യപരിരക്ഷ നൽകുന്നതിലൂടെ ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടും. ഇത് ആരോഗ്യരംഗത്തെ സമഗ്ര പുരോഗതിക്ക് വഴിയൊരുക്കും. സാമ്പത്തിക ഭയം കൂടാതെ ആശുപത്രികളിലേക്ക് പോകാൻ അവർക്ക് സാധിക്കും. അതെ, ആരോഗ്യ ഇൻഷുറൻസ് ഒരു സഹായ പദ്ധതി മാത്രമല്ല, ശക്തമായൊരു സുരക്ഷാ കവചം കൂടിയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam