പിണറായി വിജയൻ ആരാണ് മഹാരാജാവോ? വികസനം എത്താത്ത നാടാണ് ധര്‍മ്മടമെന്ന് രാജീവ് ചന്ദ്രശേഖര്‍

Published : Mar 10, 2026, 08:00 PM IST
rajeev chandrasekhar

Synopsis

മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിനിധീകരിക്കുന്ന ധര്‍മ്മടം നിയമസഭാ മണ്ഡലം കോട്ടയാണെന്നാണ് സിപിഎം പറയുന്നതെന്നും എന്നാൽ, വികസനം എത്താത്ത നാടാണ് ധര്‍മ്മടമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍.കോട്ട അവകാശപ്പെടാൻ പിണറായി വിജയൻ ആരാണ് മഹാരാജാവാണോയെന്നും രാജീവ് ചന്ദ്രശേഖര്‍ തുറന്നടിച്ചു

കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിനിധീകരിക്കുന്ന ധര്‍മ്മടം നിയമസഭാ മണ്ഡലം കോട്ടയാണെന്നാണ് സിപിഎം പറയുന്നതെന്നും എന്നാൽ, വികസനം എത്താത്ത നാടാണ് ധര്‍മ്മടമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍. എന്ത് സിപിഎം കോട്ട? കോട്ട അവകാശപ്പെടാൻ പിണറായി വിജയൻ ആരാണ് മഹാരാജാവാണോയെന്നും രാജീവ് ചന്ദ്രശേഖര്‍ തുറന്നടിച്ചു. ബിജെപിയുടെ പൊതുപരിപാടിയിൽ ആയിരക്കണക്കിന് ആളുകൾ ആണ് ധർമ്മടത്ത് പങ്കെടുത്തത്. അവിടെ കുടിവെള്ളം കിട്ടാത്ത വീടുകൾ ഉണ്ടെന്നും വികസനം എത്താത്ത നാട് ആണ് ധർമ്മടമെന്നും രാജീവ് ചന്ദ്രശേഖര്‍ ആരോപിച്ചു. എൻഡിഎയുടെ വിജയം ഉറപ്പിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നിയോഗിച്ചത്. ആ ധൗത്യം പൂർത്തിയാക്കിയ ശേഷമേ ഞാൻ മടങ്ങു.ജനങ്ങളെ വഞ്ചിക്കുന്ന മുന്നണികൾ പുറത്തിടുന്ന കാലം വരുകയാണ്. വൈക്കത്ത് ബിജെപി സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു രാജീവ് ചന്ദ്രശേഖര്‍.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'പാർട്ടി നടപടി പ്രതീക്ഷിച്ചത്, അത്ഭുതമില്ല ഭയവുമില്ല, ദ്രോഹിച്ചവരെക്കുറിച്ച് ജനങ്ങളോട് തുറന്നു പറയും': നടപടിയിൽ പ്രതികരിച്ച് സി സി മുകുന്ദൻ
ലിയോയുടേയും നൈലയുടേയും കുഞ്ഞുങ്ങൾക്ക് പേരിടാനെത്തി മന്ത്രി, മൃഗശാലയിലെ സിംഹക്കുട്ടികൾക്ക് സിംബ, സൂരി എന്ന് പേര് വിളിച്ചു