കണ്ണൂർ ജില്ലയിൽ ഒരു വനിതാ ഏര്യാ സെക്രട്ടറിയുണ്ടോ? സിപിഎമ്മിന് കാന്തപുരത്തിന്റെ മറുപടി

Published : Jan 21, 2025, 10:53 PM ISTUpdated : Jan 21, 2025, 11:02 PM IST
കണ്ണൂർ ജില്ലയിൽ ഒരു വനിതാ ഏര്യാ സെക്രട്ടറിയുണ്ടോ? സിപിഎമ്മിന് കാന്തപുരത്തിന്റെ മറുപടി

Synopsis

പൊതു ഇടങ്ങളിലേക്ക് സ്ത്രീകൾ ഇറങ്ങരുതെന്നത് പിന്തിരിപ്പൻ നിലപാടാണെന്നും അങ്ങനെ ശാഠ്യം പിടിക്കുന്നവർക്ക് പിടിച്ചു നിൽക്കാനാവില്ലെന്നു മായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറിയുടെ വിമർശനം

ആലപ്പുഴ : സിപിഎമ്മിനെ വിമർശിച്ച് കാന്തപുരം എ. പി. അബുബക്കർ മുസ്ലിയാർ. കണ്ണൂരിൽ ഏരിയ സെക്രട്ടറിമാരെ തെരഞ്ഞെടുത്തതിൽ ഒറ്റ സ്ത്രീ ഇല്ലെന്നും എല്ലാം പുരുഷൻമാരാണെന്നും കാന്തപുരം വിമർശിച്ചു. എന്തേ അവിടെ സ്ത്രീകളെ പരിഗണിച്ചില്ലെന്നും കാന്തപുരം ചോദിച്ചു. അന്യ പുരുഷന്മാരുമായി ഇടകലർന്ന് സ്ത്രീകൾ വ്യായാമം ചെയ്യരുതെന്ന സമസ്ത കാന്തപുരം വിഭാഗത്തിൻ്റെ വിമർശനത്തിനെതിരെ എംവി ഗോവിന്ദൻ നേരത്തെ രംഗത്തെത്തിയിരുന്നു. പൊതു ഇടങ്ങളിലേക്ക് സ്ത്രീകൾ ഇറങ്ങരുതെന്നത് പിന്തിരിപ്പൻ നിലപാടാണെന്നും അങ്ങനെ ശാഠ്യം പിടിക്കുന്നവർക്ക് പിടിച്ചു നിൽക്കാനാവില്ലെന്നു മായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറിയുടെ വിമർശനം. പിന്നാലെയാണ് സിപിഎമ്മിന് കാന്തപുരത്തിന്റെ മറുപടി.  

അന്യപുരുഷൻമാരും സ്ത്രീ ഇടകലരുതെന്ന് പറഞ്ഞത് സമസ്തയുടെ മുശാവറയാണ്. ഏതോ ഒരു വ്യായാമത്തിൻ്റെ പേരിലാക്കി തൻ്റെ മാത്രം പ്രസ്താവനയാക്കി പ്രചരിപ്പിക്കുന്നു. എന്നിട്ട് അതിനു കുറെ ജഡ്ജിമാരും വക്കീലന്മാരും ഡോക്ടർ മാരും അഭിപ്രായം പറയുന്നു. ഞങ്ങൾ പറയുന്നതിന് ഇങ്ങനെ കുതിര കയറാൻ വരണോ ? ഞങ്ങളുടെ മതത്തിന്റെ വിധി ഞങ്ങൾ പറയുന്നത് മുസ്ലിംങ്ങളോടാണ്. മറ്റുള്ളവർ അതിൽ ഇടപെടേണ്ടെന്നും കാന്തപുരം പറയുന്നു. 

'അങ്ങനെ ശാഠ്യം പിടിക്കുന്നവർക്ക് പിടിച്ചു നിൽക്കാനാവില്ല'; കാന്തപുരത്തിനെതിരെ എംവി ഗോവിന്ദൻ്റെ പരോക്ഷ വിമർശം

അന്യപുരുഷൻമാരും സ്ത്രീകളും ഒന്നിച്ചുകൂടാൻ പാടില്ലെന്നത് ഇസ്ലാമിന്റെ നിയമമാണ്. ബസിലും ഇരിപ്പിടങ്ങളിൽ തുടങ്ങി എല്ലാ ഇടത്തും ലോകമോട്ടാകെ സ്ത്രീ പുരുഷൻ എന്ന് എഴുതി വച്ചിരിക്കുന്നത് സ്ത്രീകളെ അടിച്ചമർത്താൻ അല്ല. സ്ത്രീകളെ സ്വർണം സൂക്ഷിക്കും പോലെയാണ് സൂക്ഷിക്കുന്നത്. ഇസ്ലാമിന് മുൻപ് സ്ത്രീകൾക്ക് സ്വത്ത് അവകാശം ഉണ്ടായിരുന്നില്ല. ഇസ്ലാം സ്ത്രീകൾക്ക് സ്വത്ത്‌ അവകാശം കൊടുത്തു. സ്ത്രീകളുടെ പാതിവ്രത്യവും സംരക്ഷണവും നിലനിർത്തുന്നതിനാണ് പർദ്ദ സമ്പ്രദായം. ഒരാളും എതിർത്തിട്ട് കാര്യമില്ല. പറയാനുള്ളത് പറയുക തന്നെ ചെയ്യും. മുസ്ലിം സമുദായം അത് സ്വീകരിക്കാൻ ബാധ്യസ്ഥരാണെന്നും കാന്തപുരം പറയുന്നു. 

 

 

PREV
click me!

Recommended Stories

'കാവ്യയുമായുളള ബന്ധം മഞ്ജുവിനോട് പറഞ്ഞതെന്തിനെന്ന് ദിലീപ് ചോദിച്ചു, തെളിവുമായാണ് മഞ്ജു വന്നതെന്ന് മറുപടി പറഞ്ഞു'; അതിജീവിതയുടെ മൊഴി പുറത്ത്
നിശാ ക്ലബ്ബിലെ തീപിടിത്തം; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ, കാരണം കണ്ടെത്തും