'ആദ്യം വിദേശത്തെന്ന് പറ‍ഞ്ഞു, വീണ്ടും എത്തിയപ്പോൾ അമ്മയുടെ സംസാരത്തിൽ ദുരൂഹത'; ഷൈനിയെവിടെ?

Published : Dec 19, 2023, 11:55 PM IST
'ആദ്യം വിദേശത്തെന്ന് പറ‍ഞ്ഞു, വീണ്ടും എത്തിയപ്പോൾ അമ്മയുടെ സംസാരത്തിൽ ദുരൂഹത'; ഷൈനിയെവിടെ?

Synopsis

അന്വേഷണം തുടങ്ങിയ  തലപ്പുഴ പൊലീസ്, ഷൈനി നേരത്തെ താമസിച്ചിരുന്ന വീടിനടുത്ത് മണ്ണ് നീക്കി പരിശോധിക്കുകയും ആയിരുന്നു.

കൽപ്പറ്റ: വയനാട് തലപ്പുഴയിൽ 18 വർഷം മുമ്പ് കാണാതായ യുവതിയെ കൊന്നു കുഴിച്ചു മൂടിയെന്ന് സംശയിക്കുന്നതായി സഹോദരിയുടെ പരാതിയിൽ കേസെടുത്ത വാര്‍ത്ത നേരത്തെ പുറത്തുവന്നിരുന്നു. പൊലീസ് നടത്തിയ പരിശോധനയിൽ കാര്യമായി ഒന്നും കണ്ടെത്തിയിട്ടുമില്ല.  വരയാൽ സ്വദേശി ബീനയാണ് സഹോദരി ഷൈനയുടെ തിരോധാനത്തിൽ സംശയം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നത്. കേസെടുത്ത് അന്വേഷണം തുടങ്ങിയ  തലപ്പുഴ പൊലീസ്, ഷൈനി നേരത്തെ താമസിച്ചിരുന്ന വീടിനടുത്ത് മണ്ണ് നീക്കി പരിശോധിക്കുകയും ആയിരുന്നു.

2005 ഏപ്രിലിലാണ് വരയാൽ സ്വദേശി കുറ്റിലക്കാട്ടിൽ ഷൈനിയെ കാണാതായത്. അമ്മയോടൊപ്പം തറവാട്ടു വീട്ടിലായിരുന്നു ഷൈനി താമസിച്ചിരുന്നത്. പരാതിക്കാരിയായ സഹോദരി ബീന ഈ സമയം വിദേശത്തായിരുന്നു. നാട്ടിൽ ലീവിന് വന്നപ്പോൾ ഷൈനിയെ തിരക്കി. വിദേശത്തു പോയെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. അവധി കഴിഞ്ഞ മടങ്ങിയ ബീന, വീണ്ടും തിരികെ എത്തിയത് നാട്ടിൽ സ്ഥിരതാമസമാക്കാനായിരുന്നു. അപ്പോഴും ഷൈനിയെ തിരക്കിയപ്പോളുള്ള  അമ്മയുടെ സംസാരത്തിൽ ദുരൂഹത നിഴലിച്ചിരുന്നതായി ബീന പറയുന്നു. 

സഹോദരൻ നിധീഷിനെതിരെയാണ് ബീനയുടെ പരാതി. എന്നാൽ ബീനയുമായി സ്വത്തു തർക്കമുണ്ടെന്നും ആ വൈരാഗ്യത്തിലാണ് കെട്ടിച്ചമച്ചതാണ് പരാതി എന്നുമാണ് നിധീഷിന്റെ വിശദീകരണം.  18 വർഷം മുമ്പ് കാണാതായിട്ട് ഇപ്പോൾ പരാതി കൊടുക്കുന്നതിന് പിന്നിൽ ഇതാണ് കാരണമെന്നും നിധീഷ് വ്യക്തമാക്കി. ബീനയുടെ പരാതിയിൽ തലപ്പുഴ പൊലീസ് കേസ് എടുത്തിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് തറവാട്ടു വീടിനോട് ചേർന്നുള്ള ഭാഗം ജെസിബി ഉപയോഗിച്ച് കുഴിച്ച് പരിശോധിച്ചത്. ഇതുവരെ സംശയാസ്പദമായി ഒന്നും കിട്ടിയില്ലെന്ന് പൊലീസ് അറിയിച്ചു.

24 മണിക്കൂറിനിടെ മൂന്ന് കൊലപാതകങ്ങളില്‍ ഞെട്ടി ചെന്നൈ നഗരം

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇനി ഞാനൊരു വാക്ക് പറയട്ടെ 'ബ്ലുപ്രിന്റ്'..! പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് പിന്നാലെ ട്രോളുമായി ശിവന്‍കുട്ടി
വാമനപുരം നദിയിൽ കുളിക്കാനിറങ്ങിയ 2 പത്താം ക്ലാസ് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു; മൃതദേഹങ്ങൾ കണ്ടെത്തി