പശ്ചിമേഷ്യന്‍ സംഘര്‍ഷം; സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കി വിമാന കമ്പനികൾ, കരിപ്പൂരിൽ നിന്ന് ഇന്ന് ഗൾഫിലേക്ക് സർവീസ് ഇല്ല

Published : Feb 28, 2026, 06:48 PM IST
Indigo air india

Synopsis

ഇസ്രയേൽ-ഇറാൻ യുദ്ധം മുറുകുന്ന സാഹചര്യത്തിൽ കേരളത്തിലെ വിമാനത്താവളങ്ങളിൽ നിന്ന് ഗൾഫ് മേഖലയിലേക്കുള്ള നിരവധി വിമാന സർവീസുകൾ റദ്ദാക്കി. ഇതോടെ കരിപ്പൂർ, നെടുമ്പാശ്ശേരി, തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്നുള്ള നിരവധി യാത്രക്കാർ കുടുങ്ങിയിരിക്കുകയാണ്. 

കോഴിക്കോട്/ തിരുവനന്തപുരം/കൊച്ചി: ഇസ്രയേൽ - ഇറാൻ യുദ്ധം മുറുകുന്നതിനിടെ ഗൾഫ് മേഖലയിലേക്കുള്ള വിമാന സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കി വിമാന കമ്പനികൾ. കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള നിരവധി സർവീസുകൾ റദ്ദാക്കി. പുറപ്പെട്ട പല വിമാനങ്ങളും തിരിച്ചുവിളിച്ചു. എല്ലാ വിമാനത്താവളങ്ങളും യാത്രക്കാര്‍ക്ക് മുന്‍കരുതല്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. യാത്രക്കായി പുറപ്പെടുന്നതിന് മുമ്പ് വിമാനത്തിന്റെ സ്റ്റാറ്റസ് പരിശോധിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

അമേരിക്ക ഇറാൻ യുദ്ധം ഗൾഫ് മേഖലയെ ആകെ ബാധിച്ചതോടെ നിരവധി പ്രവാസികളാണ് പ്രതിസന്ധിയിലായത്. വിമാനങ്ങൾ റദ്ദാക്കിയതോടെ ഗൾഫ് രാജ്യങ്ങളിലേക്ക് പോകാനായി എത്തിയ നിരവധി പേർ കരിപ്പൂര്‍ വിമാനത്താവളത്തിൽ കുടുങ്ങി. ഇന്ന് കരിപ്പൂരിൽ നിന്നും ഗൾഫ് മേഖലയിലേക്ക് സർവീസ് ഇല്ല. ഗൾഫ് മേഖലയിലേക്കുള്ള മുഴുവൻ സർവീസും റദ്ദാക്കി. ഇതോടെയാണ് ബിസിനസ്സ് ചെയ്യുന്നവരും ജോലി നോക്കുന്നവരും വിദ്യാർത്ഥികളും തീർത്ഥാടകരും അടക്കമുള്ള യാത്രക്കാരാണ് കുടുങ്ങിയത്. വിസാകാലാവധിയും അവധിയും തീരുന്നതാണ് പലരുടെയും ആശങ്ക. ഒമാനിലേക്കുള്ള ചില സർവീസുകൾ റദ്ദാക്കി എന്ന് അറിയിക്കാത്തതും യാത്രക്കാരെ പ്രതിസന്ധിയിൽ ആക്കുന്നുണ്ട്.

വിമാന സർവീസുകൾ റദ്ദാക്കി നെടുമ്പാശ്ശേരി

ദോഹ, ദുബായ്, റാസൽഖൈമ, അബുദാബിയിലേക്കുള്ള ഇൻഡിഗോ വിമാനങ്ങൾ

മിഡിൽ ഈസ്റ്റ് സെക്ടറിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ

3 സർവീസുകൾ താത്കാലികമായി തടഞ്ഞ് നെടുമ്പാശ്ശേരി

* ഷാർജ (AI Express): ബോർഡിംഗ് തടഞ്ഞു

* അബുദാബി (Etihad): പുറപ്പെടൽ തടഞ്ഞു

* മസ്കറ്റ് (Oman Air): വിമാനം തിരികെ അയച്ചു

തിരുവനന്തപുരത്ത് നിന്ന് റദ്ദാക്കിയ വിമാനങ്ങള്‍

1)IX573(തിരുവനന്തപുരം-ദോഹ)

STD-1715hrs, 28-02-2026

2)IX529(തിരുവനന്തപുരം-ദുബായ്)

STD-1800hrs, 28-02-2026

3)IX581(തിരുവനന്തപുരം--ദമാം)

STD-2210hrs, 28-02-2026

4)IX574(ദോഹ-തിരുവനന്തപുരം)

STA-0350hrs, 01-03-2026

5)IX530(ദുബായ്-തിരുവനന്തപുരം)

STA-0355, 01-03-2026

6)EY262/263 (അബുദാബി-തിരുവനന്തപുരം-അബുദാബി)

STA/STD:2000 28-02-2026

7)EY264/265 (അബുദാബി-തിരുവനന്തപുരം-അബുദാബി) 

STA/STD:0300 01-03-2026

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കെഎസ്ഇബി ഉപഭോക്താക്കൾക്ക് വമ്പൻ സന്തോഷ വാര്‍ത്ത, അടച്ച പൈസ തിരിച്ചുകിട്ടും, ഇന്ധന സര്‍‍ചാര്‍‍ജ് തിരികെ നൽകും
സുചിത്രയുടെ കണ്ണുകൾ ഇനിയും കാഴ്‌ചയേകും; ജോലി സ്ഥലത്തേക്ക് സ്‌കൂട്ടറിൽ പോകുമ്പോൾ അപകടം; പരിക്കേറ്റ യുവതി മരിച്ചു