സുപ്രധാന തീരുമാനമെടുത്തത് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ; സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖറിൻ്റെ കാലാവധി 2027 വരെ നീട്ടി

Published : Feb 28, 2026, 04:49 PM IST
KERALA cabinet MEETING

Synopsis

സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖറിന്‍റെ കാലാവധി 2027 വരെ നീട്ടാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതോടൊപ്പം, പൊലീസ് സേനയിൽ 51 അധിക തസ്തികകൾ സൃഷ്ടിക്കാനും കണ്ണൂർ റൂറലിൽ പുതിയ ഫിംഗർ പ്രിൻ്റ് ബ്യൂറോ സ്ഥാപിക്കാനും തീരുമാനമായി

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖറിന്‍റെ കാലാവധി നീട്ടി സർക്കാർ. ഡിജിപി സ്ഥാനത്തുള്ള നിയമനം ഒരു വര്‍ഷത്തേക്കു കൂടി നീട്ടാനാണ് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചത്. പ്രകാശ് സിംഗ് കേസിലെ സുപ്രീം കോടതിയുടെ ഉത്തരവ് നടപ്പിലാക്കുന്നതിന്‍റെ ഭാഗമായിട്ടാണ് കാലാവധി നീട്ടിയത്. ഈ വർഷം ജൂൺ 30 നായിരുന്നു റവാഡ ചന്ദ്രശേഖർ വിരമിക്കേണ്ടിയിരുന്നത്. മാറിയ സാഹചര്യത്തിൽ റവാഡ ചന്ദ്രശേഖറിന് 2027 ജൂൺ 30 വരെ നിയമനം നീട്ടി കിട്ടും.

ഇതോടൊുപ്പം സംസ്ഥാന പൊലീസ് സേനയിൽ 51 അധിക തസ്‍‌തിക സൃഷ്ടിക്കാനും തീരുമാനമുണ്ട്. പൊലീസ് വകുപ്പിലെ പോലീസ് കോണ്‍സ്റ്റബിള്‍ ‍ഡ്രൈവര്‍‌മാരുടെ തുല്യ എണ്ണം തസ്തികകള്‍ അപ്ഗ്രേഡ് ചെയ്ത് നാല് സബ് ഇന്‍സ്പെക്ടര്‍ ഡ്രൈവര്‍, 12 അസിസ്റ്റന്‍റ് സബ് ഇന്‍സ്പെക്ടര്‍ ഡ്രൈവര്‍, 35 ഹെഡ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍ എന്നിങ്ങനെ 51 അധിക തസ്തികകള്‍ സൃഷ്ടിക്കും. പ്രമോഷന്‍ തസ്തികകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഫീഡര്‍ തസ്തികകളുടെ എണ്ണത്തിലെ അപര്യാപ്തതയും ജീവനക്കാരുടെ പ്രമോഷനിലെ സ്തംഭനാവസ്ഥയും കണക്കിലെടുത്താണ് തീരുമാനം. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനവും കൈക്കൊണ്ടത്.

ജില്ലാ ഫിംഗര്‍ പ്രിൻ്റ് ബ്യൂറോ ഇല്ലാത്ത ഏക പോലീസ് ജില്ലയായ കണ്ണൂര്‍ പോലീസ് റൂറല്‍ ജില്ലയില്‍ നാല് തസ്തികകളോട് കൂടി പുതിയ ഫിംഗര്‍ പ്രിൻ്റ് ബ്യൂറോ സ്ഥാപിക്കാന്‍ തീരുമാനിച്ചു. ടെസ്റ്റര്‍ ഇന്‍സ്പെക്ടര്‍ - 1, ഫിംഗര്‍ പ്രിൻ്റ് എക്സ്പേര്‍ട്ട് - 2, ഫിംഗര്‍ പ്രിൻ്റ് സെര്‍ച്ചര്‍ - 1 എന്നിങ്ങനെയാണ് തസ്തികകള്‍ സൃഷ്ടിക്കുക.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ക്യാമ്പസുകളിൽ നിന്ന് കരുത്തുറ്റ നേതൃത്വത്തെ വാർത്തെടുക്കാൻ ഏഷ്യാനെറ്റ് ന്യൂസിന്റെ 'ലീഡേഴ്സ് ക്ലബ്'; ഉദ്ഘാടനം നാളെ
ശ്രദ്ധിക്കുക! നെടുമ്പാശേരിയിൽ വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കി; ഇറാൻ സംഘർഷത്തിൽ ഗൾഫ് സർവീസുകൾ താറുമാറായി