അഭിനന്ദനങ്ങള്‍ പ്രിയ സുഹൃത്തേ, നരേന്ദ്ര മോദിയെ അഭിനന്ദിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു

Published : May 23, 2019, 02:59 PM IST
അഭിനന്ദനങ്ങള്‍ പ്രിയ സുഹൃത്തേ, നരേന്ദ്ര മോദിയെ അഭിനന്ദിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു

Synopsis

ഹിന്ദിയിലും ഹീബ്രുവിലുമായാണ് നെതന്യാഹു മോദിയെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തിരിക്കുന്നത്. ഈ വിജയം കാണിക്കുന്നത് താങ്കളുടെ കഴിവിനെയാണ് എന്നും നെതന്യാഹു ട്വിറ്ററില്‍ കുറിച്ചു. 

ദില്ലി: ലോക സഭ തെരഞ്ഞെടുപ്പിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിജയത്തെ അഭിനന്ദിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഈ വിജയത്തില്‍ താങ്കളെ അഭിനന്ദിക്കുന്നുവെന്ന് നെതന്യാഹു ട്വീറ്റ് ചെയ്തു. ഹിന്ദിയിലും ഹീബ്രുവിലുമായാണ് നെതന്യാഹു മോദിയെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തിരിക്കുന്നത്. ഈ വിജയം കാണിക്കുന്നത് താങ്കളുടെ കഴിവിനെയാണ് എന്നും നെതന്യാഹു ട്വിറ്ററില്‍ കുറിച്ചു. 

'പ്രിയ സുഹൃത്ത് നരേന്ദ്രമോദി, ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍.. താങ്കളുടെ കഴിവ് അംഗീകരിക്കപ്പെട്ടിരിക്കുന്നു. ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള സൗഹൃദം ശക്തമായി തുടരുന്നതിന് ഈ വിജയം സഹായിക്കും. നന്നായിരിക്കുന്നു, പ്രിയ സുഹൃത്ത്..' നെതന്യാഹു കുറിച്ചു.

ഇസ്രായേലുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. ആദ്യമായി ഇസ്രായേല്‍ സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പ്രസവത്തിനെത്തിയ യുവതിയുടെ നില ഗുരുതരമായപ്പോൾ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി, ചികിത്സയിലിരിക്കെ മരണം, പിന്നാലെ ഡോക്ടറെ മർദിച്ച് ബന്ധുക്കൾ
ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമം, നിരവധി ക്രിമിനൽ കേസുകളിൽ പ്രതി, യുവാവ് അറസ്റ്റിൽ