
തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചാരക്കേസിനു പിന്നിലെ ഗൂഡാലോചനക്കേസിലെ 6 പ്രതികള്‍ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു.നിയമ പോരാട്ടത്തിൻ്റെ വിജയമാണിതെന്ന് ന്നാം പ്രതി എസ് വിജയന്‍ പ്രതികരിച്ചു.സിബിഐയുടെ കണ്ടെത്തൽ എല്ലാം വിഢിത്തം.ഐ.ബിയുടെ ആവശ്യപ്രകാരമാണ് കേസ് അന്വേഷിച്ചത്.ജൈവികമായ ആവശ്യത്തിനായി രാജ്യ രഹസ്യങ്ങൾ ചോർത്തി നൽകി. കേസില്‍ നിയമപോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജസ്റ്റിസ് കെ ബാബുവാണ് വിധി പ്രസ്താവിച്ചത്..മുൻഗുജറാത്ത് ഡിജിപി ആർബി ശ്രീകുമാർ,മുൻ എഡിജിപി സിബി മാത്യൂസ്,ഐബി മുൻ ഡെപ്യൂട്ടി ഡയറക്ടർ പി.എസ് ജയപ്രകാശ്,വികെ മൈനി,മുൻ ഡിവൈഎസ്പി വിജയൻ,മുൻഡിവൈഎസ്പി തമ്പി, എസ് ദുർഗാദത്ത് എന്നിവരാണ് ഹർജിക്കാർ.ഹൈക്കോടതി നേരത്തെ ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നെങ്കിലും സുപ്രീം കോടതി റദ്ദാക്കുകയായിരുന്നു. ജയിൻ കമ്മിറ്റി റിപ്പോർട്ട് പരിഗണിക്കാതെയാണ് ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയതെന്ന് സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു.ജയിൻ കമ്മിറ്റി റിപ്പോർട്ടിലെ കണ്ടെത്തലുകൾ അടക്കം വെച്ച് മുൻകൂർ ജാമ്യഹർജി വീണ്ടും പരിഗണിക്കാൻ ഹൈക്കോടതിയോട് സുപ്രീം കോടതി നിർദ്ദേശിക്കുകയായിരുന്നു.ഇത് കണക്കിലെടുത്ത ശേഷമാണ് ഹൈക്കോടതി പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam