
തിരുവനന്തപുരം: ചാന്ദ്രയാൻ മൂന്നിൽ നിന്ന് വരും ദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ കിട്ടുമെന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്. ചാന്ദ്രയാൻ മൂന്നിന്റെ വിജയത്തിൽ അഭിമാനിക്കുന്നു. ചന്ദ്രനിലേക്കും ചൊവ്വയിലേക്കും ശുക്രനിലേക്കുമൊക്കെ നമ്മൾ സഞ്ചരിക്കും. നമുക്ക് ആത്മവിശ്വാസമുണ്ടെന്നും ചെയർമാൻ പറഞ്ഞു. ചാന്ദ്രയാൻ മൂന്ന് ദൗത്യം വിജയിച്ചതിന് ശേഷം തിരുവനന്തപുരത്തെത്തിയ എസ് സോമനാഥ് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു. വിമാനത്താവളത്തിൽ ഏർപ്പെടുത്തിയ സ്വീകരണത്തിന് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കിംഗ് കോലിക്കും മേലെ പറന്ന് ചന്ദ്രയാന്‍, 'എക്സി'ല്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ കണ്ട പോസ്റ്റ്
ഇത് അഭിമാന മുഹൂർത്തമാണ്. നൂറു ശതമാനം വിജയകരമായ ദൗത്യം. രാജ്യം മുഴുവൻ പിന്തുണ നൽകുന്നുണ്ടെന്നും എസ് സോമനാഥ് പറഞ്ഞു. ശാസ്ത്രീയ പര്യവേക്ഷണങ്ങൾ തുടരുകയാണ്. സൗര പര്യവേക്ഷണം ആദിത്യ L1 ലോഞ്ച് സെപ്റ്റംബർ ആദ്യവാരമുണ്ടാകും. തിയതി ഉടൻ അനൗൺസ് ചെയ്യും. ചിത്രങ്ങൾ എടുക്കുന്നുണ്ട്. ശാസ്ത്രീയ പഠനങ്ങൾക്കാണ് മുൻഗണന നൽകുന്നത്. നല്ല ചിത്രങ്ങൾ പിന്നാലെ വരും. വരുന്നത് നിരവധി ദൗത്യങ്ങളാണ്. എല്ലാ മാസവും വാർത്ത പ്രതീക്ഷിക്കാം. പ്രഗ്യൻ ലൻഡറിന്റെ ചിത്രം എടുത്തിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ പുറത്ത് വിടും. ജപ്പാനുമായി ചേർന്നുള്ള ലൂപക്‌സ് പദ്ധതി വൈകാതെ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ചെയർമാൻ എസ്.സോമനാഥ് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam