കോലിയുടെ പോസ്റ്റ് 40 ലക്ഷം പേരാണ് ഇതുവരെ ലൈക്ക് ചെയ്തത്. അയര്‍ലന്‍ഡ് പര്യടനത്തിലായിരുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങള്‍ ചന്ദ്രയാന്‍ ചന്ദ്രനില്‍ ഇറങ്ങുന്നതിന്‍റ വീഡിയോ തത്സമയം കാണുന്നതിന്‍റെ ദൃശ്യങ്ങളും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
മുംബൈ: സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍(മുമ്പ് ട്വിറ്റര്‍) വിരാട് കോലിയെയും മറികടന്ന് ഇന്ത്യയുടെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍ 3. കഴിഞ്ഞ വര്‍ഷം നടന്ന ടി20 ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ കോലി നത്തിയ വീരോചിത പ്രകടനത്തിന്‍റെ പോസ്റ്റിനെയാണ് ലൈക്കുകളുടെ എണ്ണത്തില്‍ ചന്ദ്രയാന്‍ മറികടന്നത്. എക്സില്‍ അഞ്ച് കോടി ആളുകളാണ് ചന്ദ്രയാന്‍ മൂന്ന് ചന്ദ്രനില്‍ വിജയകരമായി ഇറങ്ങിയ ട്വീറ്റ് ഇതുവരെ ലൈക്ക് ചെയ്തത്.
ഞാനെന്‍റെ ലക്ഷ്യത്തിലെത്തി, ഒപ്പം നിങ്ങളും, ചന്ദ്രയാന്‍ ചന്ദ്രനില്‍ വിജയകരമായി സോഫ്റ്റ് ലാന്‍ഡിംഗ് നടത്തിയിരിക്കുന്നു എന്ന ഐഎസ്ആര്‍ഒയുടെ പോസ്റ്റാണ് അഞ്ച് കോടിയിലധികം പേര്‍ കണ്ടത്. നേരത്തെ ഇന്ത്യയുടെ ചാന്ദ്ര ദൗത്യം വിജയിച്ചതിന് പിന്നാലെ വിരാട് കോലി അടക്കമുള്ള ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ അഭിനന്ദന സന്ദേശങ്ങള്‍ എക്സില്‍ പോസ്റ്റ് ചെയ്തിരുന്നു.
കോലിയും രോഹിത്തും അല്ല; ക്രിക്കറ്റ് ലോകകപ്പ് റണ്‍വേട്ടക്കാരനെ പ്രവചിച്ച് കാലിസ്, ആള്‍ വിദേശി
കോലിയുടെ പോസ്റ്റ് 40 ലക്ഷം പേരാണ് ഇതുവരെ ലൈക്ക് ചെയ്തത്. അയര്‍ലന്‍ഡ് പര്യടനത്തിലായിരുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങള്‍ ചന്ദ്രയാന്‍ ചന്ദ്രനില്‍ ഇറങ്ങുന്നതിന്‍റ വീഡിയോ തത്സമയം കാണുന്നതിന്‍റെ ദൃശ്യങ്ങളും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അയര്‍ലന്‍ഡിനെതിരായ മൂന്നാം ട്വന്‍റി 20ക്ക് തൊട്ടുമുമ്പ് ക്യാപ്റ്റന്‍ ജസ്പ്രീത് ബുമ്രയടക്കമുള്ള താരങ്ങളും സപ്പോർട്ടിംഗ് സ്റ്റാഫും കയ്യടികളോടെ രാജ്യത്തിന്‍റെ ചാന്ദ്ര ദൗത്യ വിജയം ആഘോഷിച്ചിരുന്നു.
140 കോടി ജനതയുടെ പ്രതീക്ഷകളുമായി ബുധനാഴ്ച ഇന്ത്യൻ ലാൻഡർ ചന്ദ്രനെ തൊട്ടുവെന്ന് ഐഎസ്ആർഒ സ്ഥിരീകരിച്ചതോടെ രാജ്യം ആഘോഷത്തിൽ മുങ്ങി. ഓഗസ്റ്റ് 23 വൈകുന്നേരം ആറേകാലോടെയാണ് ചന്ദ്രനില്‍ ഇന്ത്യ ചരിത്രം കുറിച്ചത്. വൈകിട്ട് 5.45ന് തുടങ്ങിയ സോഫ്റ്റ് ലാൻഡിംഗ് പ്രക്രിയ 19 മിനുട്ടുകൾ കൊണ്ട് പൂർത്തിയാക്കി. ഇന്നോളം ഒരു രാജ്യത്തിന്‍റെ ചാന്ദ്ര ദൗത്യവും കടന്നുചെന്നിട്ടില്ലാത്ത ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിലാണ് ലോകത്തെ സാക്ഷിയാക്കി ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിംഗ് വിജയകരമായി പൂര്‍ത്തിയാക്കിയത്. നാല് കിലോമീറ്റർ വീതിയും 2.4 കിലോമീറ്റർ നീളവുമുള്ള പ്രദേശമാണ് ലാൻഡിംഗിനായി തെരഞ്ഞെടുത്തിരുന്നത്.
