
തിരുവനന്തപുരം: ഐഎഎസ്ആർഒ ചാരക്കേസിൽ കുറ്റവിമുക്തനായ ശാത്രജ്ഞൻ നമ്പിനാരായാണന് സർക്കാർ നഷ്ടപരിഹാരം നൽകി. ഒരു കോടി മുപ്പത് ലക്ഷം രൂപയാണ് നഷ്ടപരിഹാരം നൽകിയത്. സുപ്രീം കോടതി ഉത്തരവിൻറെ അടിസ്ഥാനത്തിലുള്ള 50 ലക്ഷംരൂപയും ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിൻറെ അടിസ്ഥാനത്തിൽ നൽകിയ 10 ലക്ഷത്തിന് പുറമേയാണ് ഉത്തരവ്. പൊലീസ് ഫണ്ടിൽ നിന്നും പണം നൽകാനാണ് ആഭ്യന്തരസെക്രട്ടറിയുടെ ഉത്തരവ്.
സർക്കാരിൽ നിന്നും മുൻ അന്വേഷണ ഉദ്യോഗസ്ഥരിൽ നിന്നും ഒരു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് നമ്പിനാരായാണൻ തിരുവനന്തപുരം സബ് കോടതയിൽ ഹർജ്ജി നൽകിയിരുന്നു. നമ്പിനാരായണന് നഷ്ടപരിഹാരം നൽകി കേസ് പിൻവലിക്കാൻ മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാർ കമ്മിറ്റി ശുപാർശ ചെയ്തിരുന്നു. ഇതിൻറെ അടിസ്ഥാനത്തിലാണ് സർക്കാർ നഷ്ടപരിഹാരം നൽകിയത്. നഷ്ടപരിഹാരം ആവശ്യപ്പെട്ട് നമ്പിനാരായണൻ നൽകിയിരുന്ന ഹർജി നേരത്തെ പിൻവലിച്ചിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam