
കൊച്ചി: ശിക്ഷ കുറഞ്ഞുപോയോ കൂടിപ്പോയോ എന്നുള്ളത് നിയമപണ്ഡിതർ ചർച്ച ചെയ്യേണ്ട വിഷയമാണെന്ന് തൊടുപുഴ ന്യൂമാൻ കോളേജിലെ അധ്യാപകനായിരുന്ന പ്രൊഫ പിജെ ജോസഫ്. വിധി എന്താണ് എന്നെല്ലാതെ അത് വികാരപരമല്ലെന്ന് പിജെ ജോസഫ് പറഞ്ഞു. കൈവെട്ട് കേസിൽ വിധി വന്ന ശേഷം മാധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു പ്രൊഫ പിജെ ജോസഫ്.
തീവ്രവാദം എന്ന നിലയിലാണ് കോടതി കേസ് കൈകാര്യം ചെയ്തതെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അപ്പോൾ പ്രതികളെ ശിക്ഷിക്കുന്നത് കൊണ്ട് നമ്മുടെ രാജ്യത്ത് തീവ്രവാദ പ്രസ്ഥാനത്തിന് ശമനമുണ്ടാവുകയോ ഇല്ലയോ എന്ന കാര്യം രാഷ്ട്രീയ നിരീക്ഷകർ വിശകലനം ചെയ്യട്ടെ. കോടതിയെ സംബന്ധിച്ച് ഒരു നടപടി ക്രമം പൂർത്തിയായി. പ്രത്യേകിച്ച് ഭാവഭേദമില്ല. കോടതി വിധി അങ്ങനെ നടപ്പിലായി. തൃപ്തിയുടെ പ്രശ്നമില്ല. അങ്ങനെയൊരു കാഴ്ച്ചപ്പാടില്ലെന്നും പിജെ ജോസഫ് പറഞ്ഞു.
ഏതെങ്കിലും ഒരു കക്ഷി യുഡിഎഫിൽ വരുന്നതിനെ കുറിച്ചല്ല ചിന്തൻ ശിബിർ ചർച്ച; രമേശ് ചെന്നിത്തല
ശിക്ഷയിൽ പ്രത്യകിച്ച് ഒരു വികാരവുമില്ല. പ്രാകൃത വിശ്വാസങ്ങൾ മാറട്ടെ. ആധുനീക മനുഷ്യർ ഉണ്ടാകട്ടെ. അമിത ഭയമില്ല. സാധാരണ ജീവീകളുടെ തു പോലെ ജീവഭയം മാത്രമാണുള്ളത്. ശിക്ഷകുറഞ്ഞോ, കൂടിയോ എന്നത് താൻ അല്ല പറയേണ്ടത്. ശിക്ഷകുറഞ്ഞോ, കൂടിയോ എന്നത് താൻ അല്ല പറയേണ്ടത്. മുഖ്യപ്രതിയെ പിടികൂടാത്തത് നിയമ സംവിധാനത്തിന്റെ പരാജയമാകാം. അല്ലെങ്കിൽ സംരക്ഷിക്കുന്നവരുടെ സാമർഥ്യമാകാം. നഷ്ടപരിഹാരം നേരത്തെ സർക്കാർ തരേണ്ടതാണ്. അക്കാര്യത്തിൽ സർക്കാരിന് വീഴ്ച്ച പറ്റിയിട്ടുണ്ട്. നഷ്ടപരിഹാരം വേണ്ടെന്ന് പറഞ്ഞേക്കില്ലെന്നും പിജെ ജോസഫ് പറഞ്ഞു.
അധ്യാപകന്റെ കൈ വെട്ടിയ കേസ്: മൂന്ന് പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് എൻഐഎ കോടതി
കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികളുടെയും ശിക്ഷ വിധിച്ചു. മുഖ്യപ്രതികളായ പ്രതികളായ സജിൽ, എം കെ നാസർ, നജീബ് എന്നിവർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. 9, 11, 12 പ്രതികളായ നൗഷാദും മൊയ്തീൻ കുഞ്ഞും അയൂബും 3 വർഷം വീതം തടവ് അനുഭവിക്കണം. മൂന്ന് വർഷം ശിക്ഷിക്കപ്പെട്ടവർക്ക് കോടതി ജാമ്യം അനുവദിച്ചു. ടി ജെ ജോസഫിന് എല്ലാം പ്രതികളും ചേർന്ന് 4 ലക്ഷം രൂപ കൊടുക്കണമെന്നും കോടതി നിർദ്ദേശിച്ചു. നേരത്തെ പ്രഖ്യാപിച്ച പിഴ ശിക്ഷയ്ക്ക് പുറമെയാണിത്. കൊച്ചിയിലെ എൻ ഐ എ കോടതിയാണ് വിധി പറഞ്ഞത്.
അധ്യാപകന്റെ കൈ വെട്ടിയ കേസ്: മൂന്ന് പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് എൻഐഎ കോടതി
'മുഖ്യപ്രതിയെ ഇപ്പോഴും കണ്ടെത്താനാവാത്തത് അന്വേഷണസംഘത്തിന്റെ പരാജയമാകാം
ആക്രമിച്ചവരെക്കാൾ വേദനിപ്പിച്ചത് തന്നെ പിരിച്ചുവിട്ട അധികാരികളെന്ന് പ്രൊ.ടിജെ ജോസഫ്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam