'ചർച്ചയിൽ നിർമ്മല സീതാരാമൻ ഇല്ലാത്തത് പ്രശ്നമല്ല, വലിയ പ്രതീക്ഷയിലാണ് പങ്കെടുക്കുന്നത്': കെ എൻ ബാലഗോപാൽ

Published : Feb 15, 2024, 10:25 AM IST
'ചർച്ചയിൽ നിർമ്മല സീതാരാമൻ ഇല്ലാത്തത് പ്രശ്നമല്ല, വലിയ പ്രതീക്ഷയിലാണ് പങ്കെടുക്കുന്നത്': കെ എൻ ബാലഗോപാൽ

Synopsis

കോടതിയുടെ ഇടപെടൽ ഫെഡറലിസത്തിന് പ്രാമുഖ്യം നൽകി ഉള്ളതാണെന്നും ദില്ലിയിൽ കേന്ദ്രവുമായുള്ള ചർച്ചക്കെത്തിയ മന്ത്രി പറഞ്ഞു. കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ട് കേന്ദ്രവും കേരള സർക്കാരും തമ്മിലുള്ള ചർച്ച ഇന്ന് വൈകുന്നേരം നാല് മണിക്കാണ് നടക്കുക.   

ദില്ലി: വലിയ പ്രതീക്ഷയിലാണ് കേന്ദ്രവുമായുള്ള ചർച്ചയിൽ പങ്കെടുക്കുന്നതെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ചർച്ചയിൽ നിർമ്മല സീതരാമൻ ഇല്ലാത്തത് പ്രശ്നമല്ല. ഉത്തരവാദിത്തപ്പെട്ടവരുമായാണ് ചർച്ച നടക്കുന്നത്. കോടതിയുടെ ഇടപെടൽ ഫെഡറലിസത്തിന് പ്രാമുഖ്യം നൽകി ഉള്ളതാണെന്നും ദില്ലിയിൽ കേന്ദ്രവുമായുള്ള ചർച്ചക്കെത്തിയ മന്ത്രി പറഞ്ഞു. കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ട് കേന്ദ്രവും കേരള സർക്കാരും തമ്മിലുള്ള ചർച്ച ഇന്ന് വൈകുന്നേരം നാല് മണിക്കാണ് നടക്കുക. 

കേന്ദ്രത്തിന്റെ നാലംഗ സമിതി ആണ് ചർച്ച നടത്തുക. കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിൽ കേന്ദ്രവും കേരളവും തമ്മില്‍ ആദ്യം ചര്‍ച്ച നടത്തണമെന്ന സുപ്രീം കോടതിയുടെ നിര്‍ദേശത്തിന് പിന്നാലെയാണ് ചര്‍ച്ചയ്ക്കായി കേരളം സമിതി രൂപീകരിച്ചത്. ധനമന്ത്രിയ്ക്ക് പുറമെ മുഖ്യമന്ത്രിയുടെ ചീഫ്‌ പ്രിൻസിപ്പൽ സെക്രട്ടറി കെ.എം എബ്രഹാം, ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറി രബീന്ദ്ര കുമാർ അഗർവാൾ, അഡ്വ.ജനറൽ കെ.ഗോപാലകൃഷ്‌ണ കുറുപ്പ് എന്നിവരാണ് സംഘത്തിലുള്ളത്.

സ്കൂളിന്‍റെ സ്ഥലം സ്വകാര്യ വ്യക്തി കൈയേറി, ഉദ്യോഗസ്ഥരും കണ്ണടച്ചു, ഇത് നാട്ടുകാരുടെ പോരാട്ടത്തിന്‍റെ കഥ

https://www.youtube.com/watch?v=Ko18SgceYX8

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ട്വന്‍റി 20 എൻഡിഎയിൽ ചേര്‍ന്നത് സ്വാഭാവിക പരിണാമം, അവര്‍ വ്യാപാര സ്ഥാപനമാണ്; മുല്ലപ്പള്ളി രാമചന്ദ്രൻ
'ചേരേണ്ടവര്‍ ചേര്‍ന്നു, ഞങ്ങള്‍ പറഞ്ഞത് സംഭവിച്ചു, ഒടുവില്‍ സാബു വര്‍ഗീയ രാഷ്ട്രീയത്തോട് സന്ധി ചെയ്തു'; കുറിപ്പുമായി ശ്രീനിജന്‍