
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ ഡയറ്റിൽ അധ്യാപക നിയമനം അട്ടിമറിക്കാൻ നീക്കമെന്ന ആരോപണവുമായി ഉദ്യോഗാർത്ഥികൾ. തസ്തികകൾ റിപ്പോർട്ട് ചെയ്ത് ഏഴ് വർഷമായിട്ടും ഒരു നിയമനം പോലും ഇതുവരെ നടന്നിട്ടില്ലെന്നാണ് പരാതി. അപാകതകൾ പരിഹരിച്ചുള്ള സ്പെഷ്യൽ റൂൾ പൊതുവിദ്യാഭ്യാസ വകുപ്പ് പിഎസ്എസി കൈമാറാത്തതാണ് പ്രധാന തടസം
ഒന്നും രണ്ടുമല്ല പത്ത് വർഷമായി ഡയറ്റിൽ നിയമനത്തിനായുള്ള കാത്തിരിപ്പിലാണ് ഉദ്യോഗാർത്ഥികൾ. ഒരു പതിറ്റാണ്ടിൽ നേരിട്ടത് ഒരു ഡസനിലേറെ തടസങ്ങൾ. ചുവപ്പ് നാടയിൽ കുരുങ്ങിയ തുടർ നടപടികൾ, നൂലാമാലകൾ. 2011ൽ സ്പെഷ്യൽ റൂൾ തയ്യാറായി,2014ൽ ആദ്യം 17ലക്ചറർമാരുടെ നിയമനം പിഎസ്എസിക്ക് വിട്ടു.എന്നാൽ ഒന്നും സംഭവിച്ചില്ല.സ്പെഷ്യൽ റൂൾ തയ്യാറാക്കിയതിലെ പ്രശ്നങ്ങളാണ് ആദ്യം കുരുക്കായത്. ഏഴ് വർഷങ്ങൾക്ക് ശേഷം അപകാതകളും പരിഹരിച്ചു.എന്നാൽ ഇതുവരെ പൊതുവിദ്യാഭ്യാസ ഡയറക്ടർ പരിഷ്ക്കരിച്ച സ്പെഷ്യൽ റൂൾ പിഎസ്‍സിക്ക് കൈമാറിയിട്ടില്ല
ഡയറ്റിൽ 14 ജില്ലകളിലും പ്രിൻസിപ്പാളും അധ്യാപകരുമുണ്ട്.നിലവിൽ 143 സ്കൂൾ അധ്യാപകരെ ഡെപ്യുട്ടേഷനിൽ നിയമിച്ചാണ് പ്രവർത്തനം.ഒരുവർഷത്തെക്കാണ് നിയമിച്ചതെങ്കിലും കാലാവധി ദീർഘിപ്പിക്കുകയാണ്.
പിഎസ്‍സി വഴിയുള്ള നിയമനം തങ്ങളെ ബാധിക്കുമെന്ന ഡെപ്യുട്ടേഷൻകാരുടെ ഹർജിയിലെ സ്റ്റേ ചൂണ്ടിക്കാട്ടിയാണ് സർക്കാറിന്‍റെ തടസവാദങ്ങൾ. സ്റ്റേ ബാധകമല്ലാതെ ഒഴിവുകൾ പിഎസ്‍സിക്ക് റിപ്പോർട്ട് ചെയ്യണം എന്ന ആവശ്യത്തിൽ സർക്കാർ അനുകൂലമായി പ്രതികരിച്ചിട്ടില്ല. നിയമനം പ്രതീക്ഷിച്ച ഉദ്യോഗാർത്ഥികൾ പലരും പ്രായപരിധി കടന്ന് അയോഗ്യരുമാകുകയാണ്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam