ഐടി വ്യവസായി വേണു ഗോപാലകൃഷ്ണൻ പ്രതിയായ പീഡനക്കേസ്: മുൻകൂർ ജാമ്യാപേക്ഷയിൽ വാദം തുടരാൻ സുപ്രീംകോടതി തീരുമാനം

Published : Mar 13, 2026, 02:50 PM IST
it business man venu gopalakrishnan

Synopsis

കേസുമായി മുന്നോട്ട് പോകുകയാണെന്നും യാതൊരു മധ്യസ്ഥതയ്ക്കില്ലെന്നും അതിജീവിത വ്യക്തമാക്കുകയായിരുന്നു. സുപ്രീംകോടതി നിയോഗിച്ച മധ്യസ്ഥതയും പരാജയപ്പെട്ടിരുന്നു. വിഷയം മധ്യസ്ഥതയിൽ തീർക്കാനായിരുന്നു ആദ്യം സുപ്രീംകോടതി നിർദ്ദേശം.

ദില്ലി: ഐടി വ്യവസായി വേണു ഗോപാലകൃഷ്ണൻ പ്രതിയായ പീഡനക്കേസിൽ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം തുടരാൻ സുപ്രീംകോടതി തീരുമാനം. കേസുമായി മുന്നോട്ട് പോകുകയാണെന്നും യാതൊരു മധ്യസ്ഥതയ്ക്കില്ലെന്നും അതിജീവിത വ്യക്തമാക്കുകയായിരുന്നു. സുപ്രീംകോടതി നിയോഗിച്ച മധ്യസ്ഥതയും പരാജയപ്പെട്ടിരുന്നു. വിഷയം മധ്യസ്ഥതയിൽ തീർക്കാനായിരുന്നു ആദ്യം സുപ്രീംകോടതി നിർദ്ദേശം. ഇത് പരാജയപ്പെട്ടതോടെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം തുടരാനാണ് കോടതിയുടെ തീരുമാനം.

നേരത്തെ, കേസ് മധ്യസ്ഥതയിലൂടെ തീർത്തു കൂടെയെന്ന സുപ്രീം കോടതിയുടെ ചോദ്യം ഞെട്ടിച്ചുവെന്നും ഉൾക്കൊള്ളാനായിട്ടില്ലെന്നും അതിജീവിത ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചിരുന്നു. ദേശീയ വനിത കമ്മീഷനും, എറണാകുളം ജില്ല പോഷ് കമ്മിറ്റിക്കും പരാതി നൽകിയിട്ടുണ്ടെന്നും നിയമപോരാട്ടം തുടരുമെന്നും അവർ പ്രതികരിച്ചു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ യുവതിയുടെ സ്കൂട്ടറിലേക്ക് ബൈക്ക് ഇടിച്ചു കയറ്റി ഭർത്താവ്, കുടുംബവഴക്കിന് പിന്നാലെ കൊലപാതക ശ്രമം, പ്രതി പിടിയിൽ
സ്ഥലം മാറ്റം ലഭിച്ചത് മറച്ചുവെച്ചു, ചെക്ക് കേസിലെ പ്രതിയെ പിടികൂടി; പൊലീസ് ഉദ്യോഗസ്ഥനെതിരെ വകുപ്പുതല അന്വേഷണം