K Rail : 'മുൻകൂർ അനുമതിയില്ലാതെ ജനങ്ങളുടെ വീട്ടില്‍ കയറുന്നത് നിയമപരമല്ല', കെ- റെയിലിൽ ഹൈക്കോടതി

Published : Mar 28, 2022, 01:23 PM ISTUpdated : Mar 28, 2022, 01:28 PM IST
K Rail : 'മുൻകൂർ അനുമതിയില്ലാതെ ജനങ്ങളുടെ വീട്ടില്‍ കയറുന്നത് നിയമപരമല്ല', കെ- റെയിലിൽ ഹൈക്കോടതി

Synopsis

'കോടതി കെ റെയിൽ പദ്ധതിക്കെതിരല്ല'. എന്നാൽ ജനങ്ങളെ വിവരമറിയിക്കാതെ കല്ലിടാൻ വീട്ടിലെത്തുന്നത് നിയമപരമാണോയെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു.

കൊച്ചി: കെ റെയിൽ (K Rail) അടക്കം ഏത് പദ്ധതിയായാലും സർവേ നടത്തുന്നത്  നിയമപരമായി തന്നെയാകണമെന്ന്  ഹൈക്കോടതി ( High court on K Rail Survey). മുൻകൂട്ടി അനുമതിയില്ലാതെ ജനങ്ങളുടെ വീട്ടില്‍ കയറുന്നത് നിയമപരമല്ലെന്ന് നിരീക്ഷിച്ച കോടതി പക്ഷേ സർവേ തുടരുന്നതിന് തടസമില്ലെന്നും നിയമം നോക്കാന്‍ മാത്രമാണ് പറയുന്നതെന്നും വ്യക്തമാക്കി. കോടതി കെ റെയിൽ പദ്ധതിക്കെതിരല്ല. എന്നാൽ ജനങ്ങളെ വിവരമറിയിക്കാതെ കല്ലിടാൻ വീട്ടിലെത്തുന്നത് നിയമപരമാണോയെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു.

നിയമം നോക്കാന്‍ മാത്രമാണ് കോടതി പറയുന്നത്. എങ്ങനെയാണ് സർവേയെന്ന് ക്യത്യമായി ജനങ്ങൾക്ക് മുന്നിൽ വിശദീകരിക്കണംജനങ്ങളെ ഭയപ്പെടുത്താതെ നിയമപ്രകാരം പദ്ധതിയുമായി മുന്നോട്ട് പോകണം. ജനങ്ങളുടെ വേദന കണ്ടില്ലെന്ന് കാണാന്‍ കോടതിക്ക് സാധിക്കില്ല. രാഷ്ട്രീയം കോടതിയുടെ വിഷയമല്ല. കോടതി ഒരു ഘട്ടത്തിലും പദ്ധതിക്ക് എതിരല്ല. പക്ഷേ സർവേ കല്ലിടലടക്കമെല്ലാം നിയമപരമായിരിക്കണമെന്നും കോടതി നിർദ്ദേശിച്ചു. എന്ത് അടിസ്ഥാനത്തിലാണ് കെ റെയില്‍ എന്ന് രേഖപ്പെടുത്തിയ അതിരടയാള കല്ലുകള്‍ സ്ഥാപിക്കുന്നതെന്ന് കോടതി ചോദിച്ചു. കെ റെയില്‍ എന്ന് രേഖപ്പെടുത്തിയ കല്ലുകള്‍ സ്ഥാപിക്കുന്നത് തടഞ്ഞ സിംഗിള്‍ ബഞ്ചിന്റെ ഉത്തരവ് ഡിവിഷന്‍ ബഞ്ച് റദ്ദാക്കിയിട്ടുണ്ടോയെന്ന് ആരാഞ്ഞ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍,  കെ റെയില്‍ എന്ന് രേഖപ്പെടുത്തിയ കല്ലിടാന്‍ ഡിവിഷന്‍ ബഞ്ച് എവിടെയാണ് അനുമതി നല്‍കിയിട്ടുള്ളതെന്നും ചോദിച്ചു. റദ്ദാക്കിയിട്ടുണ്ടെങ്കില്‍ ഡിവിഷന്‍ ബഞ്ചിന്‍റെ ആ ഉത്തരവ് എവിടെയെന്നും ചോദിച്ചു. 

 

 

PREV
Read more Articles on
click me!

Recommended Stories

സ്വർണാഭരണങ്ങളും മൊബൈൽ ഫോണും കവർന്നു, പിടിയിലായതിന് പിന്നാലെ ജാമ്യമെടുത്ത് മുങ്ങി; പിന്നീട് ഒളിവ് ജീവിതം, 6 വർഷത്തിന് ശേഷം പ്രതി പിടിയില്‍
വടക്കന്‍ കേരളത്തില്‍ കലാശക്കൊട്ട് ആവേശമാക്കി മുന്നണികൾ, പരസ്യപ്രചാരണം സമാപിച്ചു; നാളെ നിശബ്ദ പ്രചാരണം, മറ്റന്നാൾ വോട്ടെടുപ്പ്