കൊവിഡ് പാക്കേജ് പ്രഖ്യാപനം ആളുകളെ പറ്റിക്കാൻ; ടിപിആർ നോക്കി ലോക്ക്ഡൗൺ ശാസ്ത്രീയമല്ല; വി ഡി സതീശൻ

By Web TeamFirst Published Jul 31, 2021, 11:10 AM IST
Highlights

സർക്കാർ പാക്കേജുകൾ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും പണം മാറ്റി വെക്കുന്നില്ല. പെൻഷൻ തുകയും മറ്റു ചെലവുകളും എങ്ങനെ പാക്കേജിൽ ഉൾപ്പെടുത്തും. പാക്കേജ് പ്രഖ്യാപനം ആളുകളെ പറ്റിക്കാൻ ആണ്.
 

തൃശ്ശൂർ:  ടി പി ആർ നോക്കി ലോക്ക്ഡൗൺ ഏർപ്പെടുത്തുന്ന രീതി ശാസ്ത്രീയമല്ലെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. ഇതു പ്രതിപക്ഷവും വിദഗ്ധരും നേരത്തെ ചൂണ്ടിക്കാട്ടിയതാണ്. ലോക്ക് ഡൗൺ മൂലം സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി താറുമാറായെന്നും അദ്ദേഹം പറഞ്ഞു. 

സർക്കാർ പാക്കേജുകൾ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും പണം മാറ്റി വെക്കുന്നില്ല. പെൻഷൻ തുകയും മറ്റു ചെലവുകളും എങ്ങനെ പാക്കേജിൽ ഉൾപ്പെടുത്തും. പാക്കേജ് പ്രഖ്യാപനം ആളുകളെ പറ്റിക്കാൻ ആണ്.

കരുവന്നൂർ വായ്പാ തട്ടിപ്പ് കേസിലെ പ്രതികളെ പൊലീസിന് ഭയമാണ്. പ്രതികളെകുറിച്ച് അവ്യക്തത ഉണ്ട്. പ്രതികളെ പിടികൂടിയോ ഇല്ലയോ എന്ന് വ്യക്തമാക്കണം. സംഭവത്തിൽ സിപിഎം ഉത്തരവാദിത്തം പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സർക്കാർ സഹകരണ മേഖലയിൽ പുതിയ നിയമ നിർമാണം നടത്തണം. കരുവന്നൂർ തട്ടിപ്പിൽ ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ കാര്യമില്ല. സിബിഐ അന്വേഷണം ആവശ്യമാണെന്നും വി ഡി സതീശൻ പറഞ്ഞു. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!