'ഷഹാനയുടെ ദേഹത്ത് ചെറിയ മുറിവുകള്‍, മര്‍ദ്ദനമേറ്റതാണോയെന്ന് പരിശോധിക്കും', ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

Published : May 13, 2022, 07:56 PM ISTUpdated : May 13, 2022, 08:21 PM IST
'ഷഹാനയുടെ ദേഹത്ത് ചെറിയ മുറിവുകള്‍, മര്‍ദ്ദനമേറ്റതാണോയെന്ന് പരിശോധിക്കും', ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

Synopsis

രാസപരിശോധനയ്ക്കായി സാമ്പിളുകൾ ശേഖരിച്ചു. ഭർത്താവ് സജാദ് ലഹരി ഉപയോഗിക്കുന്ന ആളാണെന്നും പൊലീസ് 

കോഴിക്കോട്: പറമ്പിൽ ബസാറിൽ മോഡല്‍ ഷഹാനയുടെ (shahana) മരണം ആത്മഹത്യയാണെന്ന് (Suicide) പ്രാഥമിക നിഗമനം. യുവതി തൂങ്ങിമരിച്ചതാണെന്നാണ് പോസ്റ്റുമോര്‍ട്ടത്തിലെ പ്രാഥമിക കണ്ടെത്തലെന്ന് പൊലീസ് അറിയിച്ചു. ദേഹത്ത് ചെറിയ മുറിവുകള്‍ ഉണ്ടെന്നും കൂടുതല്‍ പരിശോധന വേണമെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. 

സജാദ് ലഹരിമരുന്ന് ഉപയോഗിക്കുന്ന ആളാണെന്ന് പൊലീസ് അറിയിച്ചു. ഒന്നര വര്‍ഷം മുന്‍പാണ് സജാദ് ഷഹാനയെ വിവാഹം കഴിച്ചത്. കോഴിക്കോട് ചെറുകുളം സ്വദേശിയാണ് സജാദ്. ഷഹാനയുടെ വീട് കാസര്‍ഗോഡ് ചെറുവത്തുര്‍ തിമിരിയിലാണ്. വിവാഹം കഴിഞ്ഞത് മുതല്‍ സജാദും വീട്ടുകാരും ഷഹാനയെ പീഡിപ്പിക്കുന്നുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം.

പറമ്പിൽ ബസാറിൽ ഒന്നര മാസമായി  ഷഹാനയും ഭർത്താവും വാടകക്ക് താമസിക്കുകയായിരുന്നു. ഇന്നലെ രാത്രി പതിനൊന്നേമുക്കാലോടെ സജാദിന്‍റെ നിലവിളി കേട്ട് അയൽവാസികൾ ഇവരുടെ വീട്ടിലെത്തി. സജാദിന്‍റെ മടിയിൽ ഷഹാന അവശയായി കിടക്കുന്നതാണ് അയൽവാസികൾ കണ്ടത്. അയൽവാസികൾ അറിയിച്ചതിനെ തുടർന്ന് പൊലീസെത്തി ഷഹാനയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഷഹാനയുടെ ഭര്‍ത്താവ് സജാദ് പൊലീസ് കസ്റ്റഡിയിലാണ്.

PREV
click me!

Recommended Stories

കളം നിറഞ്ഞത് സ്വർണ്ണക്കൊള്ളയും പെണ്ണുകേസും, ബഹ്മാസ്ത്രത്തിൽ കണ്ണുവച്ച് എൽഡിഎഫും യുഡിഎഫും, സുവർണാവസരം നോട്ടമിട്ട് ബിജെപി; ഒന്നാം ഘട്ടത്തിൽ ആവോളം പ്രതീഷ
ജമാഅത്തെ ഇസ്ലാമിയുമായുള്ള കൂടിക്കാഴ്ച ശരിവച്ച് മുഖ്യമന്ത്രി പിണറായി വിജയൻ; 'എകെജി സെൻ്റെറിലായിരുന്നു കൂടിക്കാഴ്ച'