കടല്‍ക്കൊല കേസ്: നഷ്ടപരിഹാര തുകയിൽ അവകാശവാദവുമായി ഏഴ് മത്സ്യ തൊഴിലാളികൾ, ഹർജി ഇന്ന് പരിഹണിക്കും

By Web TeamFirst Published Aug 2, 2021, 7:09 AM IST
Highlights

മരിച്ച രണ്ട് മത്സ്യ തൊഴിലാളികളുടെ കുടുംബത്തിന് നാല് കോടി രൂപ വീതവും ബോട്ടുടമ ഫ്രഡിക്ക് 2 കോടി രൂപയുമാണ് നഷ്ടപരിഹാരമായി നൽകിയത്.

ദില്ലി: കടല്‍ക്കൊല കേസിലെ നഷ്ടപരിഹാര തുകയിൽ അവകാശവാദം ഉന്നയിച്ച് ഏഴ് മത്സ്യ തൊഴിലാളികൾ നൽകിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. മരിച്ച രണ്ട് മത്സ്യ തൊഴിലാളികളുടെ കുടുംബത്തിന് നാല് കോടി രൂപ വീതവും ബോട്ടുടമ ഫ്രഡിക്ക് 2 കോടി രൂപയുമാണ് നഷ്ടപരിഹാരമായി നൽകിയത്. ഇതിൽ ബോട്ടുടമക്ക് നൽകിയ നഷ്ടപരിഹാര തുകയിൽ അവകാശവാദം ഉന്നയിച്ചാണ് ഏഴ് മത്സ്യ തൊഴിലാളികൾ കോടതിയെ സമീപിച്ചിരിക്കുന്നത്.

സംഭവ സമയത്ത് ബോട്ടിലുണ്ടായിരുന്ന മത്സ്യ തൊഴിലാളികളാണ് ഇവര്‍. കേസിൽ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞ ആഴ്ച സുപ്രീംകോടതി നോട്ടീസ് അയച്ചിരുന്നു. 2012 - ലാണ് കേരളത്തിലെ സമുദ്രാതിര്‍ത്തിയിൽ മലയാളിയടക്കം രണ്ട് മത്സ്യതൊഴിലാളികൾ ഇറ്റാലിയൻ നാവികരുടെ വെടിയേറ്റ് മരിച്ചത്. എൻട്രിക ലെക്സി എന്ന എണ്ണകപ്പലിൽ നിന്നുള്ള വെടിയേറ്റാണ് 2012ൽ മലയാളിയടക്കം രണ്ട് മത്സ്യതൊഴിലാളികൾ മരിച്ചത്.  ഇറ്റാലിയൻ നാവികര്‍ മാസിമിലാനോ ലാത്തോറേ, സാൽവത്തോറെ ജിറോണ്‍ എന്നിവരായിരുന്നു പ്രതികൾ.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 
 

 

click me!