'മർദ്ദിച്ചത് ടിടിഇ, റെയിൽവേ പൊലീസ് കേസെടുത്തില്ല'ട്രെയിന്‍ യാത്രകേസില്‍ മറുവാദവുമായി അര്‍ജുന്‍ ആയങ്കി

By Web TeamFirst Published Jan 16, 2023, 10:26 AM IST
Highlights

മദ്യലഹരിയിലായിരുന്നു ടിടിഇ എന്നും ആരോപണം.പരാതി നൽകാൻ ശ്രമിച്ചിട്ടും റെയിൽവേ പൊലീസ് കേസ് എടുക്കാൻ തയാറായില്ല.ട്വിറ്റർ വഴി റെയിൽവേയ്ക്ക് പരാതി നൽകിയെന്നും ആയങ്കിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്
 

കോട്ടയം:വനിതാ ടിടിഇ യോട് മോശമായി പെരുമാറിയതിന്   കോട്ടയം റെയിൽവേ പൊലീസ് കേസെടുത്ത സംഭവത്തില്‍ മറുവാദവുമായി സ്വര്‍ണ്ണകടത്ത് കേസ് പ്രതി അര്‍ജുന്‍ ആയങ്കി രംഗത്ത്.നാഗർകോവിൽ എക്സ്പ്രസ്സിലെ യാത്രക്കിടെ ടിടിഇ എസ് മധു അകാരണമായി മര്‍ദ്ദിക്കുകയായിരുന്നുവെന്നും വീഡിയോ പകര്‍ത്തിയ യുവാവിനെ ഭീഷണിപ്പെടുത്തിയെന്നും ഫേസ് ബുക്ക് കുറിപ്പില്‍ പറയുന്നു. ടിടിഇ മദ്യപിച്ചിരുന്നുവെന്നും അദ്ദേഹത്തെ രക്ഷിക്കാനാണ് വിനിതാ ടിടിഇ വ്യാജ കേസ് നല്‍കിയതെന്നും ആയങ്കി ആക്ഷേപിക്കുന്നു.റെയില്‍വേ പോലീസും ലോക്കല്‍ പോലീസും പരാതി സ്വീകരിക്കാന്‍  തയ്യാറായില്ലെന്നും ഒടുവില്‍ ട്വിറ്ററിലൂടെയാണ് റെയില്‍വേക്ക് പരാതി നല്‍കിയതെന്നും ആയങ്കി കുറ്റപ്പെടുത്തി.

 

 

ട്രെയിൻ ആയതുകൊണ്ടും അക്രമത്തെ അക്രമം കൊണ്ട് നേരിട്ടാൽ വാദി പ്രതിയായേക്കുമെന്നതുകൊണ്ടും തിരിച്ചടിക്കാതെ വിട്ടുപോയ എങ്ങോട്ടോ ഓടിമറഞ്ഞ S.Madhuവിനെ കണ്ടെത്താൻ നിങ്ങൾക്കെന്നെ സഹായിക്കാമോ.?എന്ന് ചോദിച്ചുകൊണ്ടാണ് അര്‍ജുന്‍ ആയങ്കി ഫേസ് ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്

 

click me!