ഇടത്തേക്കില്ല, അബ്ദുറഹ്മാൻ രണ്ടത്താണി മുസ്‌ലിം ലീഗിൽ തുടരും; പണക്കാടെത്തി തങ്ങൾമാരുമായി കൂടിക്കാഴ്ച നടത്തി

Published : Mar 19, 2026, 12:34 AM IST
abdurahiman randathani

Synopsis

മുസ്ലിം ലീഗിലെ സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ കലാപക്കൊടി ഉയർത്തിയ അബ്ദുറഹിമാൻ രണ്ടത്താണിയെ ആയുധമാക്കി മലപ്പുറത്ത് മുന്നേറാൻ സി പി എമ്മിൽ തിരിക്കിട്ട നീക്കം തുടരുന്നതിനിടെയാണ് രണ്ടത്താണി ലീഗിൽ തുടരുമെന്ന് വ്യക്തമാക്കിയത്.

മലപ്പുറം: മുസ്ലിം ലീഗിലെ സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ അബ്ദുറഹിമാൻ രണ്ടത്താണി ഉയർത്തിയ അനിശ്ചിതത്വത്തിന് അവസാനം. അബ്ദുറഹ്മാൻ രണ്ടത്താണി മുസ്‌ലിം ലീഗിൽ തുടരും. പണക്കാടെത്തിയ രണ്ടത്താണി സാദിഖലി തങ്ങളുമായും, അബ്ബാസലി ശിഹാബ് തങ്ങളുമായും മുനവ്വർ അലി തങ്ങളുമായും കൂടിക്കാഴ്ച്ച നടത്തി. താൻ മുസ്‌ലിം ലീഗിൽ തുടരുമെന്ന് അബ്ദുറഹ്മാൻ രണ്ടത്താണി അറിയിച്ചു. ഉടക്കി നിന്ന രണ്ടത്താണിയെ പാണക്കാട്ടേക്ക് വിളിച്ച് സാദിഖലി തങ്ങള്‍ കൂടിക്കാഴ്ച നടത്തുകയായിരുന്നു. തുടര്‍ന്നാണ് ലീഗില്‍ തന്നെ തുടരാന്‍ അദ്ദേഹം തീരുമാനിച്ചത്.

തിരൂരങ്ങാടിയിൽ പി.എം.എ സമീറിനെ സ്ഥാനാര്‍ത്ഥിയാക്കിയതിൽ മുസ്ലീം ലീഗ് നേതൃത്വത്തിനെതിരെ പരസ്യ വിമര്‍ശനവുമായി മുൻ എം.എൽ.എയും മുസ്ലിം ലീഗ് മുതിർന്ന നേതാവുമായ അബ്ദുറഹ്മാൻ രണ്ടത്താണി രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെ രണ്ടത്താണി മറുകണ്ടം ചാടുമെന്നും ഇടതു മുന്നണി സ്ഥാനാര്‍ഥിയായി രംഗത്തുവരുമെന്നും സൂചന പുറത്തുവന്നു. ഇടത് നേതാക്കൾ രണ്ടത്താണിയുമായി സംസാരിച്ചതായും വാർത്തകൾ പുറത്തുവന്നു. അബ്ദുറഹ്മാൻ രണ്ടത്താണിക്ക് മത്സരിക്കാൻ തിരൂരങ്ങാടി വിട്ടു നൽകാൻ സി പി ഐ തയ്യാറായിരുന്നു. മുസ്ലിം ലീഗിലെ സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ കലാപക്കൊടി ഉയർത്തിയ അബ്ദുറഹിമാൻ രണ്ടത്താണിയെ ആയുധമാക്കി മലപ്പുറത്ത് മുന്നേറാൻ സി പി എമ്മിൽ തിരിക്കിട്ട നീക്കം തുടരുന്നതിനിടെയാണ് രണ്ടത്താണി ലീഗിൽ തുടരുമെന്ന് വ്യക്തമാക്കിയത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ജോര്‍ജ് കുര്യനെ സ്ഥാനാര്‍ത്ഥിയാക്കിയതിൽ പരസ്യ വിമർശനം; നോബിൾ മാത്യു ഖേദം പ്രകടിപ്പിച്ചു, സസ്പെൻഷൻ പിൻവലിച്ച് ബിജെപി
വര്‍ക്കലയിൽ രാത്രിയിൽ വിദേശ വനിതയെ പിന്തുടര്‍ന്ന് ശല്യം ചെയ്തു; യുവാവിനെതിരെ കേസ്