11:35 PM (IST) Aug 06

Asianet news live ശബരിമല നെയ്യ് ക്രമക്കേട് - എഫ്ഐആർ രജിസ്റ്റർ ചെയ്തു, പി എസ് പ്രശാന്തും അജികുമാറും പ്രതിപ്പട്ടികയിൽ

ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പി.എസ്.പ്രശാന്ത്, അജികുമാർ എന്നിവരും അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന മുരാരി ബാബുവും പ്രതിപ്പട്ടികയിലുണ്ട്.

Read Full Story
11:12 PM (IST) Aug 06

Asianet news live ആർ. സു​ഗതന് നൽകിയ എസ്കോർട്ട് പരോൾ റദ്ദാക്കി ഉത്തരവിറക്കി ആഭ്യന്തരവകുപ്പ്

പരോൾ നൽകേണ്ടെന്ന് തദ്ദേശ മന്ത്രിയും തദ്ദേശ സെക്രട്ടറിയും ഫയലിൽ എഴുതിയതിന് മറികടന്നായിരുന്നു തദ്ദേശ വകുപ്പിലെ അണ്ടർ സെക്രട്ടറി ആഭ്യന്തര വകുപ്പിന് ഉപദേശം നൽകിയത്.

Read Full Story
09:57 PM (IST) Aug 06

Asianet news live സിജെപി സമരത്തിൽ പങ്കെടുത്തവർ ദേശവിരുദ്ധരല്ലെന്ന് മോഹൻ ഭാഗവത്, 'വിദ്യാർത്ഥി പ്രതിഷേധങ്ങൾ ജനാധിപത്യത്തിന്റെ ഭാഗം'

സിജെപി സമരങ്ങളിലും വിദ്യാർത്ഥി പ്രതിഷേധങ്ങളിലും പങ്കെടുത്തവർ ദേശവിരുദ്ധരല്ലെന്ന് ആർഎസ്എസ് തലവൻ മോഹൻ ഭാഗവത്. പ്രതിഷേധങ്ങൾ ജനാധിപത്യത്തിന്റെ ഭാഗമാണെന്നും പുതിയ തലമുറ ചോദ്യങ്ങൾ ചോദിക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു

Read Full Story
09:52 PM (IST) Aug 06

Asianet news live കേരള വഖഫ് ബോർഡ് സുപ്രീം കോടതിയിൽ; ഉമീദ് പോർട്ടലിൽ വിവരങ്ങൾ അപ്‌ലോഡ് ചെയ്യാൻ 6 മാസത്തെ അധികസമയം തേടി ഹർജി

കേരളത്തിൽ 40,000-ത്തിലധികം വഖഫ് സ്വത്തുക്കളുടെ വിവരങ്ങൾ ഇതിനകം അപ്‌ലോഡ് ചെയ്തിട്ടുണ്ടെന്നും, 25,000-ത്തോളം സ്വത്തുക്കളുടെ വിവരങ്ങൾ പരിശോധിച്ച് അംഗീകരിക്കാനുള്ള നടപടികൾ ബാക്കിയുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

Read Full Story
09:15 PM (IST) Aug 06

Asianet news live ഇഴജന്തുശല്യവും ഉറവയിലൂടെ ഒലിച്ചെത്തുന്ന വെള്ളവും, മാരാംകോട് വനത്തിലെ ആദിവാസി കുടുംബങ്ങളുടെ ജീവിതം ദുരിതത്തിൽ

കുടിലിനുള്ളില്‍ ഇഴജന്തുശല്യവും ഉറവയിലൂടെ ഒലിച്ചെത്തുന്ന വെള്ളവും, മാരാംകോട് വനത്തിലെ ആദിവാസി കുടുംബങ്ങളുടെ ജീവിതം വന്‍ ദുരിതത്തിലാക്കുന്നു

Read Full Story
09:12 PM (IST) Aug 06

Asianet news live 4 ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തൃശ്ശൂർ ജില്ലയിൽ ക്യാംപുകളുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു

സംസ്ഥാനത്തെ 4 ജില്ലകളിലെ വിദ്യാഭ്യാസ  സ്ഥാപനങ്ങള്‍ക്ക് സമ്പൂര്‍ണമായും ഒരു ജില്ലയിൽ ക്യാംപുകളുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

Read Full Story
08:39 PM (IST) Aug 06

Asianet news live സ്കൂൾ വാന്‍ കനാലിലേക്ക് തെന്നിവീണു, 27 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്; കൃത്യസമയത്ത് നാട്ടുകാർ ഓടിയെത്തിയതി രക്ഷയായി

വാന്‍ കനാലിലേക്ക് തെന്നിവീണ് 27 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. സ്‌കൂളില്‍ നിന്നും വിദ്യാര്‍ത്ഥികളെ കയറ്റി വീടുകളിലേക്ക് വരികയായിരുന്ന വാനാണ് അപകടത്തിൽപ്പെട്ടത്

Read Full Story
08:34 PM (IST) Aug 06

Asianet news live നീണ്ടകരയിലെ അപകടം; ഗൗതം കൃഷ്ണയെ കാണാതായിട്ട് 7 ദിവസം, തെരച്ചിൽ ഊർജിതമാക്കുമെന്ന് ഉറപ്പ് നൽകി മന്ത്രിമാർ, അമ്മയുടെ പ്രതിഷേധത്തെ തുടർന്ന് ഇടപെടൽ

കൊല്ലം കമ്മീഷണറുമായി സംസാരിച്ചെന്ന് കേന്ദ്രമന്ത്രി സുരേഷ് ​ഗോപിയും അറിയിച്ചു. വളളം മറിഞ്ഞ് ​ഗൗതം കൃഷ്ണയെ കാണാതായിട്ട് ഏഴ് ദിവസം പിന്നിട്ടിരിക്കുകയാണ്.

Read Full Story
08:08 PM (IST) Aug 06

Asianet news live പ്രധാനമന്ത്രിയുടെ വിദേശ പര്യടനങ്ങൾക്കായി ഈ വർഷം 74 കോടി രൂപ ചിലവ്, കണക്ക് പുറത്തുവിട്ട് വിദേശകാര്യ മന്ത്രാലയം

പ്രധാനമന്ത്രിയുടെ 2026 ലെ വിദേശ സന്ദർശനങ്ങൾക്ക് ഇതുവരെ 74.58 കോടി രൂപ ചിലവായതായി വിദേശകാര്യ മന്ത്രാലയം രാജ്യസഭയെ അറിയിച്ചു. ഫെബ്രുവരി മുതൽ ജൂലൈ വരെയുള്ള കണക്കുകൾ പ്രകാരം, ഏറ്റവും കൂടുതൽ തുക ചിലവായത് 17.46 കോടി രൂപ മുടക്കിയ നോർവേ യാത്രയ്ക്കാണ്

Read Full Story
07:36 PM (IST) Aug 06

Asianet news live മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തുന്ന ഫെയ്സ്ബുക്ക് കമന്‍റ്, ബേപ്പൂർ സ്വദേശി നിതിൻ അറസ്റ്റിൽ

മുഖ്യമന്ത്രി വിഡി സതീശനെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ഫെയ്സ്ബുക്ക് കമന്‍റിട്ട യുവാവ് അറസ്റ്റിൽ

Read Full Story
07:35 PM (IST) Aug 06

Asianet news live ഇന്ത്യയുടെ 'അഗ്നി 4' ബാലിസ്റ്റിക് മിസൈൽ പരീക്ഷണം വിജയകരം, ഒഡീഷയിലെ ചാന്ദിപ്പൂരിൽ നിന്ന് വിക്ഷേപിച്ചു

ഇന്ത്യയുടെ ബാലിസ്റ്റിക് മിസൈലായ 'അഗ്നി 4' വിജയകരമായി പരീക്ഷിച്ചു. ഒഡീഷയിലെ ചാന്ദിപ്പൂരിൽ നിന്ന് സ്ട്രാറ്റജിക് ഫോഴ്സസ് കമാൻഡിന്റെ മേൽനോട്ടത്തിൽ നടന്ന വിക്ഷേപണം എല്ലാ സാങ്കേതിക മാനദണ്ഡങ്ങളും പാലിച്ചുവെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു

Read Full Story
07:26 PM (IST) Aug 06

Asianet news live കഞ്ചിക്കോട് കോച്ച് ഫാക്ടറിക്ക് പകരം പദ്ധതി ആവശ്യപ്പെട്ട് വി കെ ശ്രീകണ്ഠൻ എം പി, പരിഗണിക്കാമെന്ന് കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ്

കഞ്ചിക്കോട് കോച്ച് ഫാക്ടറിക്ക് പകരം പുതിയ റെയിൽവേ പദ്ധതി ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീകണ്ഠൻ എംപി കേന്ദ്രമന്ത്രിക്ക് കത്ത് നൽകി. 13 വർഷമായി ഉപയോഗിക്കാതെ കിടക്കുന്ന ഭൂമിയിൽ പുതിയ പദ്ധതി തുടങ്ങിയാൽ ആയിരക്കണക്കിന് തൊഴിലവസരങ്ങൾ ഉണ്ടാകും

Read Full Story
07:10 PM (IST) Aug 06

Asianet news live അടുക്കളയിലെത്തി ഭക്ഷണമെടുക്കാൻ ശ്രമിച്ചു, ശബ്ദം കേട്ട് പെൺകുട്ടികൾ എഴുന്നേറ്റു, പിന്നാലെ ഓടി രക്ഷപ്പെട്ടു; വർക്കലയിലും പരിസരങ്ങളിലും മോഷണം

വർക്കലയിലും പരിസരങ്ങളിലും മോഷണം. ഒരേ രാത്രിയിൽ പല വീടുകളും കുത്തിത്തുറന്ന് മോഷണശ്രമമുണ്ടായി

Read Full Story
06:59 PM (IST) Aug 06

Asianet news live സാമൂ​ഹ്യക്ഷേമ പെൻഷൻ വിതരണം - സഹകരണ ബാങ്കുകളെ ഒഴിവാക്കും, പെൻഷൻ ആധാർ‌ ലിങ്ക് ചെയ്ത അക്കൗണ്ട് വഴി മാത്രം

വിതരണത്തിന് നൽകുന്ന ഇൻസെന്റീവ് നഷ്ടമാകുന്നെന്നാണ് യുഡിഎഫ് കണ്ടെത്തൽ . ക്ഷേമ പെൻഷൻ വിതരണത്തിലെ കേന്ദ്ര മാനദണ്ഡം അംഗീകരിക്കുന്നതിന്‍റെ ഭാഗമായിക്കൂടിയാണ് തീരുമാനമെന്നും ഉത്തരവിൽ പറയുന്നു

Read Full Story
06:23 PM (IST) Aug 06

Asianet news live ഇന്ന് റെഡ് അലർട്ടും നാളെ ഓറഞ്ച് അലർട്ടും; അങ്കണവാടി മുതൽ പ്രൊഫഷണൽ കോളേജുകൾക്ക് വരെ നാളെ അവധി പ്രഖ്യാപിച്ച് പത്തനംതിട്ട കളക്ടർ

ഇന്ന് റെഡ് അലർട്ടും നാളെ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ജില്ലയിലെ അങ്കണവാടി മുതൽ പ്രൊഫഷണൽ കോളേജുകൾ വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

Read Full Story
06:08 PM (IST) Aug 06

Asianet news live ദുരിതാശ്വാസ പ്രവർത്തനത്തിന് എത്തിയ ഓഫ് റോഡ് വാഹനത്തിന് പിഴ ചുമത്തി എംവിഡി; ഇടപെട്ട് അബിൻ വർക്കി

ആറന്മുളയിൽ ദുരിതാശ്വാസ പ്രവർത്തനത്തിന് എത്തിയ ഓഫ് റോഡ് വാഹനത്തിന് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പിഴ ചുമത്തിയ സംഭവത്തിൽ ഇടപ്പെട്ട് അബിൻ വർക്കി എംഎൽഎ

Read Full Story
05:54 PM (IST) Aug 06

Asianet news live ഫ്രഷ് കട്ട് അടച്ചുപൂട്ടാനുള്ള ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി; നാളെ സംയുക്ത പരിശോധന

ഫാക്ടറിയിൽ നിന്ന് പുഴയിലേക്ക് മാലിന്യം ഒഴുക്കിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് കമ്പനി അടച്ചുപൂട്ടാൻ കഴിഞ്ഞ ദിവസം നോട്ടീസ് നൽകിയിരുന്നു. ഇതിനെതിരെ ഉടമകൾ നൽകിയ ഹർജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ   നടപടി.

Read Full Story
05:53 PM (IST) Aug 06

Asianet news live പോസ്റ്റ് ഓഫീസുകൾ കേന്ദ്രീകരിച്ച് കവർച്ച, തിരുവനന്തപുരത്തും കൊല്ലത്തുമായി ഏഴ് ലോക്കറുകൾ തകർത്തു; പ്രതി പിടിയിൽ

പോസ്റ്റ് ഓഫീസുകൾ കേന്ദ്രീകരിച്ച് കവർച്ച നടത്തുന്ന മോഷ്ടാവ് പിടിയിൽ. ഉത്തർപ്രദേശ് സ്വദേശി ആസിഫ് റാസയാണ് എറണാകുളത്തു നിന്ന് കടയ്ക്കൽ പൊലീസിന്‍റെ പിടിയിലായിത്

Read Full Story
05:40 PM (IST) Aug 06

Asianet news live രാജ്യവ്യാപക അംഗത്വ ക്യാമ്പയിനുമായി സിജെപി; തുടർസമരങ്ങൾക്ക് കോർ കമ്മിറ്റി തീരുമാനം, സെപ്റ്റംബറിൽ 'ക്യാ ബോൽതി പബ്ലിക്' ക്യാമ്പയിൻ

സംഘടന സംവിധാനം വിപുലീകരിച്ച് തുടർസമര പരിപാടികൾക്കൊരുങ്ങി സിജെപി. അംഗത്വ വിതരണം നടത്തിയും രാജ്യ വ്യാപക ക്യാമ്പയിനുകൾ ഏറ്റെടുത്തും അടിത്തറ ശക്തമാക്കാനാണ് സിജെപി സ്ഥാപകൻ അഭിജീത് ദീപകെയുടെ സാംബാജി നഗറിലെ വീട്ടിൽ നടന്ന യോഗത്തിലെ തീരുമാനങ്ങൾ

Read Full Story
05:12 PM (IST) Aug 06

Asianet news live ആഗസ്റ്റ് 15 മുതൽ കേരളത്തിലെ പൊലീസ് സ്റ്റേഷനുകളിൽ വൻ മാറ്റം; 'എന്റെ പൊലീസ് സ്റ്റേഷൻ' പദ്ധതിയുമായി ആഭ്യന്തരമന്ത്രി

സംസ്ഥാനത്ത് പൊലീസ് സ്റ്റേഷനുകളിൽ ആഗസറ്റ് 15 മുതൽ സമഗ്രമാറ്റം. പൊലീസ് സ്റ്റേഷനുകൾ ജനസൗഹൃദമാക്കുന്നതിൻ്റെ ഭാഗമായി 'എൻ്റെ പൊലീസ് സ്റ്റേഷൻ' പദ്ധതി നടപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.

Read Full Story