ആനക്കൊമ്പ് കേസ്; മോഹന്‍ലാല്‍ ഹൈക്കോടതിയില്‍, കീഴ്ക്കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യം

Published : Aug 27, 2022, 06:14 PM ISTUpdated : Aug 27, 2022, 06:19 PM IST
ആനക്കൊമ്പ് കേസ്; മോഹന്‍ലാല്‍ ഹൈക്കോടതിയില്‍, കീഴ്ക്കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യം

Synopsis

കേസ് പിൻവലിക്കാനുള്ള  സർക്കാർ  ഹർജി തള്ളിയതിനെതിരെയാണ്  ഹർജി. പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് മോഹന്‍ലാലിന്‍റെ ഹര്‍ജിയിലെ ആവശ്യം.   

കൊച്ചി: ആനക്കൊമ്പ് കൈവശം വച്ച കേസില്‍ നടന്‍ മോഹന്‍ലാല്‍ ഹൈക്കോടതിയെ സമീപിച്ചു. കേസ് പിൻവലിക്കാനുള്ള സർക്കാർ  ഹർജി തള്ളിയതിനെതിരെയാണ്  ഹർജി. പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് മോഹന്‍ലാലിന്‍റെ ഹര്‍ജിയിലെ ആവശ്യം. 

പെരുമ്പാവൂർ മജിസ്‌ട്രേറ്റ് കോടതി വസ്തുതകളും നിയമ വശവും പരിശോധിച്ചില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു. തനിക്കെതിരെ തെളിവില്ലാത്തതിനാലാണ് സർക്കാർ കേസ് പിൻവലിക്കാൻ അപേക്ഷ നൽകിയതെന്നും   ഹര്‍ജിയിലുണ്ട്.  2012 ൽആണ് മോഹൻലാലിന്റെ വീട്ടിൽ നിന്ന് ആനക്കൊമ്പ് പിടികൂടിയത്. 4 ആനക്കൊമ്പുകളാണ് ആയിരുന്നു ആദായ നികുതി വകുപ്പ് മോഹൻലാലിന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയത്. മോഹൻലാലിന് ആനക്കൊമ്പ് കൈമാറിയ കൃഷ്ണകുമാറും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. 

Read Also: ഇതാണ് മോണിങ് വർക്കൗട്ട്; വീഡിയോയുമായി മോഹൻലാൽ

ശരീരസൗന്ദര്യത്തിന്‍റെ കാര്യത്തില്‍ ഏറെ ശ്രദ്ധ പുലര്‍ത്തുന്നവരാണ് സിനിമാ താരങ്ങള്‍. ബോളിവുഡില്‍ മാത്രമല്ല, മല്ലുവുഡിലും അത് അങ്ങനെ തന്നെയാണ്. മമ്മൂട്ടി, പൃഥ്വിരാജ്,  ഉണ്ണി മുകുന്ദൻ തുടങ്ങിയവരൊക്കെ  അതിന് ഉദാഹരമാണ്. മലയാളികളുടെ സ്വകാര്യ അഹങ്കാരമായ നടന്‍ മോഹന്‍ലാലും ഫിറ്റ്‌നസിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. ജിമ്മില്‍ നിന്നുള്ള തന്‍റെ വർക്കൗട്ട് വീഡിയോകള്‍ താരം നിരന്തരം ആരാധകര്‍ക്കായി പങ്കുവയ്ക്കാറുമുണ്ട്. 

ഇപ്പോഴിതാ തന്‍റെ രാവിലെയുള്ള വർക്കൗട്ട് വീഡിയോ പങ്കുവച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടന്‍. ചെസ്റ്റിനു വേണ്ടിയുള്ള കേബിൾ ക്രോസ് ഓവർ വർക്കൗട്ട് ആണ് അദ്ദേഹം ചെയ്യുന്നത്. ട്രെയ്നർ നിർദേശം നൽകുന്നതും വീഡിയോയില്‍ കാണാം. സെലിബ്രിറ്റി ട്രെയ്നർ ഡോ. ജെയ്സൺ‌ പോൾസൺ ആണ് താരത്തെ പരിശീലിപ്പിക്കുന്നത്. മോഹന്‍ലാല്‍ തന്നെയാണ് വീഡിയോ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകര്‍ക്കായി പങ്കുവച്ചത്. 

കഴിഞ്ഞ ദിവസവും ദുബൈയിലെ ജിമ്മിൽ നിന്നുള്ള മോഹൻലാലിന്റെ വർക്കൗട്ട്  വീഡിയോ പുറത്തുവന്നിരുന്നു. നടനൊപ്പം ട്രെയിനറെയും വീഡിയോയിൽ കാണാം. മോഹൻലാൽ ഫാൻസ് ക്ലബ് എന്ന പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. നിരവധി പേരാണ് വീഡിയോ ഷെയർ ചെയ്യുകയും കമന്റുകൾ രേഖപ്പെടുത്തുകയും ചെയ്തത്.

Read Also: മൾട്ടിപ്പിൾ ലുക്കിൽ പൃഥ്വിരാജ്; ​ഓണം കളറാക്കാൻ ​'ഗോൾഡ്' ഉടൻ തിയറ്ററുകളിൽ

  

PREV
Read more Articles on
click me!

Recommended Stories

പരാതിക്കാരിയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിന്‍റെ ജാമ്യ ഹർജിയിൽ വാദം തുടരും, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ
മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ