രാവിലെയുള്ള വർക്കൗട്ട് വീഡിയോ പങ്കുവച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടന്‍. ചെസ്റ്റിനു വേണ്ടിയുള്ള കേബിൾ ക്രോസ് ഓവർ വർക്കൗട്ട് ആണ് അദ്ദേഹം ചെയ്യുന്നത്. 

ശരീരസൗന്ദര്യത്തിന്‍റെ കാര്യത്തില്‍ ഏറെ ശ്രദ്ധ പുലര്‍ത്തുന്നവരാണ് സിനിമാ താരങ്ങള്‍. ബോളിവുഡില്‍ മാത്രമല്ല, മല്ലുവുഡിലും അത് അങ്ങനെ തന്നെയാണ്. മമ്മൂട്ടി, പൃഥ്വിരാജ്, ഉണ്ണി മുകുന്ദൻ തുടങ്ങിയവരൊക്കെ അതിന് ഉദാഹരമാണ്. മലയാളികളുടെ സ്വകാര്യ അഹങ്കാരമായ നടന്‍ മോഹന്‍ലാലും ഫിറ്റ്‌നസിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. ജിമ്മില്‍ നിന്നുള്ള തന്‍റെ വർക്കൗട്ട് വീഡിയോകള്‍ താരം നിരന്തരം ആരാധകര്‍ക്കായി പങ്കുവയ്ക്കാറുമുണ്ട്. 

ഇപ്പോഴിതാ തന്‍റെ രാവിലെയുള്ള വർക്കൗട്ട് വീഡിയോ പങ്കുവച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടന്‍. ചെസ്റ്റിനു വേണ്ടിയുള്ള കേബിൾ ക്രോസ് ഓവർ വർക്കൗട്ട് ആണ് അദ്ദേഹം ചെയ്യുന്നത്. ട്രെയ്നർ നിർദേശം നൽകുന്നതും വീഡിയോയില്‍ കാണാം. സെലിബ്രിറ്റി ട്രെയ്നർ ഡോ. ജെയ്സൺ‌ പോൾസൺ ആണ് താരത്തെ പരിശീലിപ്പിക്കുന്നത്. മോഹന്‍ലാല്‍ തന്നെയാണ് വീഡിയോ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകര്‍ക്കായി പങ്കുവച്ചത്. 

View post on Instagram

കഴിഞ്ഞ ദിവസവും ദുബൈയിലെ ജിമ്മിൽ നിന്നുള്ള മോഹൻലാലിന്റെ വർക്കൗട്ട് വീഡിയോ പുറത്തുവന്നിരുന്നു. നടനൊപ്പം ട്രെയിനറെയും വീഡിയോയിൽ കാണാം. മോഹൻലാൽ ഫാൻസ് ക്ലബ് എന്ന പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. നിരവധി പേരാണ് വീഡിയോ ഷെയർ ചെയ്യുകയും കമന്റുകൾ രേഖപ്പെടുത്തുകയും ചെയ്തത്.

ഋഷഭ എന്ന തന്റെ പുതിയ ചിത്രത്തിന്റെ ഭാ​ഗമായി ദുബൈയിൽ എത്തിയതാണ് മോഹൻലാൽ. മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന 'ബറോസ്' അടുത്തിടെ ചിത്രീകരണം പൂര്‍ത്തിയാക്കിയിരുന്നു. ആശിർവാദ് സിനിമാസാണ് 'ബറോസ്' നിർമ്മിക്കുന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്‍ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്.

Also Read: സ്റ്റൈലിഷ് മെറ്റേണിറ്റ് വെയറില്‍ ആലിയ ഭട്ട്; വീഡിയോ വൈറല്‍