സിപിഎം ലോക്കൽ കമ്മിറ്റിയംഗം പെൺകുട്ടിയോട് അപമര്യാദയായി പെരുമാറി, പേരൂർക്കട പൊലീസ് കേസെടുത്തില്ല: ജെ ദേവിക

Published : Oct 23, 2021, 10:46 PM IST
സിപിഎം ലോക്കൽ കമ്മിറ്റിയംഗം പെൺകുട്ടിയോട് അപമര്യാദയായി പെരുമാറി, പേരൂർക്കട പൊലീസ് കേസെടുത്തില്ല: ജെ ദേവിക

Synopsis

പേരൂർക്കട സിപിഎം ലോക്കൽ കമ്മിറ്റിയംഗത്തിനെതിരെയാണ് അവർ പേര് വെളിപ്പെടുത്താതെ ആരോപണം ഉന്നയിച്ചത്

തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്ത് കൊടുത്ത സംഭവവുമായി ബന്ധപ്പെട്ട ന്യൂസ് അവർ ചർച്ചക്കിടെ സിപിഎം പ്രാദേശിക നേതാവിനെതിരെ ഗുരുതര ആരോപണവുമായി സാമൂഹ്യ പ്രവർത്തക ജെ ദേവിക. പേരൂർക്കട ലോക്കൽ കമ്മിറ്റിയംഗത്തിനെതിരെയാണ് അവർ പേര് വെളിപ്പെടുത്താതെ ആരോപണം ഉന്നയിച്ചത്. തന്റെ കൂടെ ജോലി ചെയ്യുന്ന പെൺകുട്ടിയുടെ പരാതിയിൽ പൊലീസ് കേസെടുത്തില്ലെന്നും ദേവിക പറയന്നു.

ദേവിക പറഞ്ഞതിങ്ങനെ - 'മൂന്ന് മാസം മുൻപ് എന്റെ അസിസ്റ്റന്റായി ജോലി ചെയ്യുന്ന പെൺകുട്ടി പേരൂർക്കടയിൽ ഒരു വീടന്വേഷിച്ച് പോയി. പേരൂർക്കടയിലെ സിപിഎം ലോക്കൽ കമ്മിറ്റിയംഗമായ മനുഷ്യൻ, അവിടുത്തെയൊരു ബ്രോക്കറാണത്രേ. അറിയപ്പെടുന്ന ഒരു പിഡോഫൈൽ, അത് ആ കുട്ടിക്ക് അറിയില്ലായിരുന്നു. വീട് കാണിക്കാൻ കൊണ്ടുപോയി. വീട് കാണിച്ച ശേഷം ഈ കുട്ടിയോട് വളരെ മോശമായി, ലൈംഗിക ചുവയുള്ള വളരെ മോശമായ രീതിയിൽ പെരുമാറുകയും അതിന് ശേഷം ഈ കുട്ടി ആ വീട്ടിൽ നിന്ന് ഇറങ്ങി ഓടുകയും ഒക്കെ ചെയ്തു. അത് കഴിഞ്ഞ് കുട്ടി പൊലീസ് സ്റ്റേഷനിൽ പോയി ഇയാൾക്കെതിരെ പരാതി കൊടുത്തു. പരാതി കൊടുത്തിട്ട് ഈ പറയുന്ന പോലെ പൊലീസുകാർ ഒരു തരത്തിലും പരാതി സ്വീകരിക്കില്ലെന്ന്, വലിയ പ്രശ്നമായി. വളരെയധികം പാടുപെട്ടാണ് ഇയാളെക്കുറിച്ചുള്ള പരാതി സ്വീകരിക്കാൻ പോലും പൊലീസുകാർ, ഈ പേരൂക്കട പൊലീസ് സ്റ്റേഷനിലുള്ള അധികാരികൾ തയ്യാറായത്.' ഇതെന്താണ് ഈ കാണിക്കുന്നതെന്ന ചോദ്യവും അവർ ഉന്നയിച്ചു.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആദ്യലക്ഷ്യത്തിൽ തന്നെ റെക്കോർഡ് എന്ന് മന്ത്രി, കൂടാതെ ഓഗസ്റ്റ് മുതൽ സൗജന്യ റേഷൻ; മണ്ണെണ്ണ ഉറപ്പുവരുത്തുമെന്നും അനൂപ് ജേക്കബ്
ഇതൊരു യഥാര്‍ഥ രാജ്യസ്നേഹിക്കെ സാധിക്കൂ എന്ന് പുകഴ്ത്തി കഴക്കൂട്ടം എംഎല്‍എ, പ്രതിപക്ഷത്തിന്‍റെ ഹീനതന്ത്രം പൊളിഞ്ഞെന്ന് വി മുരളീധരൻ