ഓട്ടോറിക്ഷയുടെ മുകളിലേക്ക് തടി ലോറി മറിഞ്ഞു; ഓട്ടോ ഡ്രൈവർ മരിച്ചു, യാത്രക്കാരായ രണ്ട് പേരുടെ നില ഗുരുതരം

Published : Oct 23, 2021, 09:26 PM ISTUpdated : Oct 23, 2021, 10:02 PM IST
ഓട്ടോറിക്ഷയുടെ മുകളിലേക്ക് തടി ലോറി മറിഞ്ഞു; ഓട്ടോ ഡ്രൈവർ മരിച്ചു, യാത്രക്കാരായ രണ്ട് പേരുടെ നില ഗുരുതരം

Synopsis

ഇവരിലൊരാൾ പിന്നീട് മരിച്ചു. ഓട്ടോ ഡ്രൈവറായ ഉതിമൂട് സ്വദേശി ഷൈജുവാണ് (38) മരിച്ചത്. ആകെ മൂന്ന് പേരാണ് ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്നത്

പത്തനംതിട്ട: മൈലപ്രയിൽ തടി ലോറി ഓട്ടോറിക്ഷയുടെ മുകളിലേക്ക് മറിഞ്ഞ് അപകടം. ഓട്ടോ ഡ്രൈവർ അടക്കം ലോറിക്കടിയിൽ കുടുങ്ങിയ മൂന്ന് പേരെ ദീർഘനേരത്തെ പരിശ്രമത്തിനൊടുവിൽ അഗ്നിശമന സേന പുറത്തെടുത്തു. ഇവരിലൊരാൾ പിന്നീട് മരിച്ചു. ഓട്ടോ ഡ്രൈവറായ ഉതിമൂട് സ്വദേശി ഷൈജുവാണ് (38) മരിച്ചത്. ആകെ മൂന്ന് പേരാണ് ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്നത്. പരിക്കേറ്റ മറ്റ് രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. ഇവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി. 
 

PREV
click me!

Recommended Stories

ചേവായൂരില്‍ അറുപതു വയസുകാരിയെ ഫ്ലാറ്റില്‍ തീ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി
ചായ കുടുക്കാന്‍ പോകുന്നതിനിടെ കാട്ടാന, ഓടി രക്ഷപ്പെടുന്നതിനിടെ നിലത്തുവീണു, കാട്ടാന ആക്രമിച്ചു, വയോധികന് ദാരുണാന്ത്യം