'ധാരണാപത്രം ഫെബ്രുവരി 2 ന് ഒപ്പുവെച്ചതിൽ ഗൂഢാലോചന', പ്രശാന്തിന് ഇതിലെന്താണ് താൽപ്പര്യം?: മേഴ്സിക്കുട്ടിയമ്മ

By Web TeamFirst Published Feb 24, 2021, 4:16 PM IST
Highlights

'ജനുവരി അവസാനമാണ് ചെന്നിത്തലയുടെ യാത്ര തുടങ്ങിയത്. ഫെബ്രുവരി 2 ന് എംഒയു ഒപ്പിട്ടു. അതെന്തിനായിരുന്നു? എൻ പ്രശാന്ത് ഐഎഎസിന് ഇതിലെന്താണ് താൽപ്പര്യം'? 

കൊല്ലം: ആഴക്കടൽ മത്സ്യബന്ധന കരാർ ആരോപണങ്ങളിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും  മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. പ്രതിപക്ഷ നേതാവ് നുണ പ്രചരണം നടത്തുന്നു. തനിക്കെതിരായ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണ്. വിവാദമുണ്ടാക്കാൻ ചെന്നിത്തല ആസൂത്രിത ശ്രമം നടത്തുകയാണെന്നും മേഴ്സികുട്ടിയമ്മ ആരോപിച്ചു. 

'ധാരണാപത്രം ഒപ്പുവെച്ചതിൽ ഗൂഢാലോചനയുണ്ട്. ജനുവരി അവസാനമാണ് ചെന്നിത്തലയുടെ യാത്ര തുടങ്ങിയത്. ഫെബ്രുവരി 2 ന് എംഒയു ഒപ്പിട്ടു. അതെന്തിനായിരുന്നു? എൻ പ്രശാന്ത് ഐഎഎസിന് ഇതിലെന്താണ് താൽപ്പര്യം. ഇത് തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്നത് ഗവൺമെന്റ് സംശയിക്കുന്നു'വെന്നും മന്ത്രി കൂട്ടിച്ചേർത്തു. 

'എങ്ങനെ ഇത്തരം ഒരു ധാരണാപത്രം ഒപ്പിട്ടു എന്നത് അന്വേഷിക്കുന്നുണ്ട്. അന്വേഷണത്തിൽ എല്ലാം വ്യക്തമാകും. പിന്നിലെ മുഴുവൻ കാര്യങ്ങളും പുറത്ത് കൊണ്ടുവരും. കരാറിൽ കേരളത്തിന്റെ നയത്തിനെ അട്ടിമറിക്കാൻ ഗൂഢാലോചന നടന്നു. പ്രതിപക്ഷ നേതാവിന് പങ്കുണ്ടെന്ന് ഇപ്പോൾ പറയുന്നില്ല. അന്വേഷണം നടക്കുകയാണ്'. കർശന നടപടിയെടുക്കുമെന്നും മന്ത്രി  മന്ത്രി കൂട്ടിച്ചേർത്തു. 

click me!