ദേവാലയങ്ങളിലെ ശുശ്രൂഷകൾ കൊവിഡ് മാര്‍ഗനിര്‍ദേശങ്ങൾ പാലിച്ച് മാത്രം: യാക്കോബായ സഭ

By Web TeamFirst Published Apr 24, 2021, 2:56 PM IST
Highlights

നിലവിലെ കൊവിഡ് രോഗവ്യാപനത്തിന്റെ സാഹചര്യത്തിൽ വിവാഹം, മാമോദീസ അടക്കമുള്ള സാധ്യമായ ചടങ്ങുകളെല്ലാം മാറ്റി വെക്കണം.

തിരുവനന്തപുരം: ദേവാലയങ്ങളിലെ  ശുശ്രൂഷകൾക്ക് കൊവിഡ് മാര്‍ഗനിര്‍ദേശങ്ങൾ പാലിക്കണമെന്ന് യാക്കോബായ സഭ.
പ്രാര്‍ഥനകളിൽ അത്യാവശമെങ്കിൽ മാത്രമേ വിശ്വാസികൾ പങ്കെടുക്കാൻ പാടുള്ളു. നിലവിലെ കൊവിഡ് രോഗവ്യാപനത്തിന്റെ സാഹചര്യത്തിൽ വിവാഹം, മാമോദീസ അടക്കമുള്ള സാധ്യമായ ചടങ്ങുകളെല്ലാം മാറ്റി വെക്കണം. പെരുന്നാളുകളിൽ ആഘോഷങ്ങളും അലങ്കാരങ്ങളും ഒഴിവാക്കി ലളിതമായി നടത്തണം. മാസ്ക് ധരിക്കാൻ ബുദ്ധിമുട്ട് നേരിടുന്ന ശുശ്രൂഷകളിൽ നിന്നും വിട്ടു നിൽക്കണമെന്നും യാക്കോബായ സഭ നിർദ്ദേശിച്ചു. 

അതിനിടെ കൊവിഡ് പ്രതിരോധത്തിൽ സംസ്ഥാന സർക്കാരിന് പിന്തുണയറിയിച്ച് കെസിബിസിയും രംഗത്തെത്തി. സംസ്ഥാന സർക്കാർ നിർദേശങ്ങൾ പാലിച്ച് സഭാംഗങ്ങൾ പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളാകണമെന്ന് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ആവശ്യപ്പെട്ടു. കത്തോലിക്ക സഭയുടെ ഉടമസ്ഥതയിലുള്ള ആശുപത്രികൾ സർക്കാർ നിർദേശങ്ങൾ അനുസരിച്ച് പ്രവർത്തിക്കും. ദേവാലയങ്ങളിൽ കൊവിഡ് മുൻകരുതലുകൾ പാലിക്കണമെന്നും കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ നിർദ്ദേശിച്ചു.

click me!