കോതമംഗലം പള്ളിത്തര്‍ക്കം; യാക്കോബായ വിഭാഗത്തിന്‍റെ ഹർജി തള്ളി

Published : Dec 15, 2020, 02:46 PM IST
കോതമംഗലം പള്ളിത്തര്‍ക്കം; യാക്കോബായ വിഭാഗത്തിന്‍റെ ഹർജി തള്ളി

Synopsis

ജനുവരി എട്ടിനകം പളളി സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്.  അതിന് കഴിയുന്നില്ലെങ്കിൽ സിആർ പി എഫ് പളളി ഏറ്റെടുക്കണം. 

ദില്ലി: കോതമംഗലം പള്ളി ഏറ്റെടുക്കുന്നതിനെതിരെ യാക്കാബോയ വിഭാഗം സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. ഹർജി ഫയൽ ചെയ്യാൻ കാല  താമസം ഉണ്ടായെന്നും കക്ഷി അല്ലാത്തവരുടെ ഹർജി അനുവദിക്കാൻ സാധിക്കില്ലെന്നും കോടതി പറഞ്ഞു. ജനുവരി എട്ടിനകം പളളി സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്.  അതിന് കഴിയുന്നില്ലെങ്കിൽ സിആർ പി എഫ് പളളി ഏറ്റെടുക്കണം. കേന്ദ്ര സേനയുടെ പളളിപ്പുറം ക്യാമ്പിനാകും ഇതിന്‍റെ ചുമതല. കോടതി ഉത്തരവ് സിആർപിഎഫിനെ അറിയിക്കാൻ അഡീഷണൽ സോളിസിറ്റർ ജനറലിനെ ചുമതലപ്പെടുത്തി.  


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പൊലീസ് സംഘടനകളിൽ സർക്കാരിന്റെ പൊളിച്ചുപണി, ഇനി രണ്ട് സംഘടനകൾ മാത്രം, ഡിജിപിക്കും സർക്കാരിനും പരാതി നൽകി നിലവിലെ ഭാരവാഹികൾ
വ്യാജവാർത്തയിൽ നിയമനടപടി; 2 ഓൺലൈൻ മാധ്യമങ്ങൾക്ക് വക്കീൽനോട്ടീസയച്ച് പി കെ ശ്രീമതി, മറ്റ് മാധ്യമങ്ങൾക്ക് നാളെ അയക്കും