പ്രിയങ്ക ഗാന്ധിയുടെ മകൻ റൈഹാൻ വാദ്രയുടെ ബിക്കാനീർ ഹൗസിലെ ചിത്രപ്രദർശനം രാഹുൽ ഗാന്ധി സന്ദർശിച്ചു. രാഷ്ട്രീയ ഉള്ളടക്കം ആരോപിച്ച് 74 ചിത്രങ്ങൾ അധികൃതർ നീക്കം ചെയ്തത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്
ദില്ലി: പ്രിയങ്ക ഗാന്ധിയുടെ മകൻ റൈഹാൻ വാദ്രയുടെ ബിക്കാനീർ ഹൗസിലെ ചിത്രപ്രദർശനം കാണാൻ രാഹുൽ ഗാന്ധി എത്തി. രാഷ്ട്രീയ ഉളളടക്കം ചൂണ്ടിക്കാട്ടി പ്രദർശനത്തിനെത്തിച്ച ചിത്രങ്ങളിൽ പകുതിയിലേറെയും നീക്കം ചെയ്തതത് വിവാദമായിരുന്നു. സമീപകാല പ്രക്ഷോഭങ്ങളും സമരങ്ങളും പ്രമേയമാക്കിയുളള 74 ചിത്രങ്ങളാണ് ബിക്കാനീർ ഹൗസ് മാനേജ്മെന്റ് മാറ്റാനാവശ്യപ്പെട്ടത്.
ആവിഷ്കാര സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണിതെന്നായിരുന്നു കോണ്‍ഗ്രസ് ആരോപണം. എന്നാൽ വിവാദമുണ്ടാക്കി റൈഹാന്‍ രാഷ്ട്രീയ പ്രവേശനം നൽകാനുളള പ്രിയങ്കയുടെ നീക്കമാണിതെന്നായിരുന്നു ബി ജെ പി മറുപടി. വിദേശത്തിരുന്ന് മറ്റ് പല വിഷയങ്ങളിലും പ്രതികരിച്ച് രാഹുൽ, എന്തുകൊണ്ടാണ് റൈഹാൻ വാദ്രയുടെ ചിത്രപ്രദർശന വിവാദത്തിൽ പ്രതികരിക്കാത്തതെന്ന ചോദ്യവും ബി ജെ പി ഉയർത്തിയിരുന്നു. കോൺഗ്രസിനുള്ളിൽ പ്രിയങ്ക – രാഹുൽ പോരാട്ടമാണ് നടക്കുന്നതെന്നും ബി ജെ പി വക്താവ് പ്രദീപ് ഭണ്ഡാരി ആരോപിച്ചിരുന്നു. അതേസമയം 'നോ ഐഡിയ ഈസ് ഫൈനൽ' ചിത്രപ്രദർശനം പൂർണമായി പ്രദർശിപ്പിക്കാൻ റൈഹാനെ, മുഖ്യമന്ത്രി വി ഡി സതീശൻ കേരളത്തിലേക്ക് ക്ഷണിച്ചിരുന്നു.
105 ൽ 74 ചിത്രങ്ങളും നീക്കി
105 ചിത്രങ്ങളാണ് പ്രദർശനത്തിനു തയ്യാറാക്കിയത്. അതിൽ 74 എണ്ണവും നീക്കി. യുവജന പ്രക്ഷോഭങ്ങൾ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ ഉൾപ്പെട്ട സമരങ്ങളിൽ പകർത്തിയ ചിത്രങ്ങളാണ് നീക്കിയതിലേറെയും. പ്രദശനം തുടങ്ങുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് മാത്രമാണ് ചിത്രം നീക്കിയത് അറിയിച്ചതെന്നാണ് റെയ്ഹാൻ പറയുന്നത്. ദേശീയപതാക ഉൾപ്പെട്ട ചിത്രങ്ങളാണ് നീക്കിയതെന്നും റെയ്ഹാൻ ആരോപിച്ചിരുന്നു.
ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക






