കോതമംഗലം പള്ളി കേസ്; യാക്കോബായ വിശ്വസികളുടെ ഹർജി ഒരാഴ്‍ച കഴിഞ്ഞ് പരിഗണിക്കും

Published : Nov 17, 2020, 12:34 PM ISTUpdated : Nov 17, 2020, 12:37 PM IST
കോതമംഗലം പള്ളി കേസ്; യാക്കോബായ വിശ്വസികളുടെ ഹർജി ഒരാഴ്‍ച കഴിഞ്ഞ് പരിഗണിക്കും

Synopsis

സുപ്രീംകോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തിൽ പളളി ഏറ്റെടുക്കാൻ  സിംഗിൾ ബെഞ്ച് എറണാകുളം ജില്ലാ കലക്ടറെ ചുമതലപ്പെടുത്തിയ ഉത്തരവ് റദ്ദാക്കണമന്നാണ് ഹർജിയിലെ ആവശ്യം.

എറണാകുളം: കോതമംഗലം പളളിക്കേസില്‍ യാക്കോബായ വിശ്വാസികൾ സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി  ഒരാഴ്ചത്തേക്ക് മാറ്റി. ഹർജിക്കാർ തന്നെ ആവശ്യപ്പെട്ടതിനെ തുടർന്നാണിത്. സുപ്രീംകോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തിൽ പളളി ഏറ്റെടുക്കാൻ  സിംഗിൾ ബെഞ്ച് എറണാകുളം ജില്ലാ കലക്ടറെ ചുമതലപ്പെടുത്തിയ ഉത്തരവ് റദ്ദാക്കണമന്നാണ് ഹർജിയിലെ ആവശ്യം.

പളളി ഏറ്റെടുത്ത് കൈമാറാത്ത സംസ്ഥാന സർക്കാർ നടപടി ചോദ്യം ചെയ്ത് ഓർത്തഡോക്സ് വിഭാഗം സമർപ്പിച്ച ഹർജി നിലവിൽ സിംഗിൾ ബെഞ്ചിന്‍റെ പരിഗണനയിലുണ്ട്. ഇതിനിടെ കോടതിയലക്ഷ്യം ചൂണ്ടിക്കാട്ടി ആഭ്യന്തര സെക്രട്ടറിക്കെതിരെ ഓർത്തഡോക്സ് സഭ സമ‍ർപ്പിച്ച ഹർജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പ്രമുഖ മാധ്യമ പ്രവർത്തകനും മലയാള മനോരമ സ്പെഷ്യൽ കറസ്‌പോണ്ടന്റുമായ ജി വിനോദ് അന്തരിച്ചു
തലശ്ശേരിയിൽ പോലും മുന്നേറ്റം; വടക്കൻ കേരളത്തിൽ ന്യൂനപക്ഷ വോട്ടുകൾ തിരിച്ചുപിടിച്ച് യുഡിഎഫ്