
പാലക്കാട്: തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ പാലക്കാട് നഗരസഭാ മന്ദിരത്തിൽ ബിജെപി പ്രവർത്തകർ ജയ് ശ്രീറാം ഫ്ലക്സ് സ്ഥാപിച്ച സംഭവത്തിൽ വിശദീകരണവുമായി പാർട്ടി ജില്ലാ അധ്യക്ഷൻ ഇ കൃഷ്ണദാസ്. ഫ്ലക്സ് തൂക്കിയത് നേതൃത്വത്തിൻ്റെ അറിവോടെ അല്ലെന്ന് അദ്ദേഹം പറഞ്ഞു. സംഭവം വിവാദമാക്കേണ്ടതില്ല. ശ്രദ്ധയിൽ പെട്ടപ്പോൾ തന്നെ ഫ്ലക്സ് നീക്കം ചെയ്തു എന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, ബിജെപിയുടേത് നിയമവിരുദ്ധനടപടിയാണെന്നും നിയമവ്യവസ്ഥ തകർന്നതായും കോൺഗ്രസ് പ്രതികരിച്ചു. ഫ്ലക്സ് സ്ഥാപിച്ച നടപടി വർഗീയ വെല്ലുവിളിയാണെന്നും ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുക്കണമെന്നും പാലക്കാട് ഡിസിസി പ്രസിഡന്റ് വി കെ ശ്രീകണ്ഠൻ പറഞ്ഞു. പരാതി ലഭിക്കാത്തതിനാലാണ് പൊലീസ് കേസ് എടുക്കാത്തത് എങ്കിൽ തങ്ങൾ പരാതി നൽകും. പാലക്കാട് എസ്പിക്ക് പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam