ജെയ്ക്കിനും ഗീതുവിനും കുഞ്ഞ് പിറന്നു

Published : Sep 12, 2023, 02:52 PM ISTUpdated : Sep 12, 2023, 03:00 PM IST
ജെയ്ക്കിനും ഗീതുവിനും കുഞ്ഞ് പിറന്നു

Synopsis

തെരഞ്ഞെടുപ്പ് സമയത്ത് ഗര്‍ഭിണിയായിരുന്ന ഗീതുവിനെ സോഷ്യല്‍മീഡിയയില്‍ അപമാനിച്ചത് ഏറെ വിവാദമായിരുന്നു.

കോട്ടയം: സിപിഎം ജില്ലാ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗവുമായ ജെയ്ക്ക് സി തോമസിനും പങ്കാളി ഗീതു തോമസിനും കുഞ്ഞ് പിറന്നു. ചൊവ്വാഴ്ചയാണ് ഗീതു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. തെരഞ്ഞെടുപ്പ് സമയത്ത് ഗര്‍ഭിണിയായിരുന്ന ഗീതുവിനെ സോഷ്യല്‍മീഡിയയില്‍ അപമാനിച്ചത് ഏറെ വിവാദമായിരുന്നു. സൈബറാക്രമണത്തില്‍ ഗീതു പൊലീസില്‍ പരാതി നല്‍കിയിരുന്നു. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പില്‍ പുതുപ്പള്ളിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്നു ജെയ്ക്ക് സി തോമസ്. 

2019 ഒക്ടോബര്‍ 19നായിരുന്നു ഇരുവരുടെയും വിവാഹം. ഇരുവരും സിഎംഎസ് കോളേജിലെ വിദ്യാര്‍ഥികളായിരുന്നു. ചെങ്ങളം സ്രാമ്പിക്കൽ എസ്.ജെ.തോമസിന്റെയും ലീന തോമസിന്റെയും മകളാണ് ഗീതു. പരേതനായ ചിറയിൽ എം.ടി.തോമസിന്റെയും അന്നമ്മ തോമസിന്റയും മകനാണ് ജെയ്ക്ക്. 

PREV
click me!

Recommended Stories

കീഴടങ്ങിയേക്കില്ല; ഹൈക്കോടതിയിൽ മുന്‍കൂര്‍ ജാമ്യാപേക്ഷ നൽകി രാഹുൽ മാങ്കൂട്ടത്തിൽ
ശബരിമല സ്വര്‍ണക്കൊള്ള കേസ്; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, എഫ്ഐആറും രേഖകളും ആവശ്യപ്പെട്ട് ഇഡി അപേക്ഷ നൽകി