കേരളത്തിൽ മഴ അലർട്ടിൽ മാറ്റം, കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ്, 4 ജില്ലകളിൽ യെല്ലോ അലർട്ട്

Published : Sep 12, 2023, 02:43 PM ISTUpdated : Sep 12, 2023, 08:47 PM IST
കേരളത്തിൽ മഴ അലർട്ടിൽ മാറ്റം, കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ്, 4 ജില്ലകളിൽ യെല്ലോ അലർട്ട്

Synopsis

രണ്ട് ചക്രവാതച്ചുഴിയാണ് നിലവിൽ രൂപപ്പെട്ടിട്ടുള്ളത്. അടുത്ത 24 മണിക്കൂറിനുള്ളിൽ ചക്രവാതചുഴി വടക്ക് - പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്.

തിരുവനന്തപുരം : ചക്രവാതച്ചുഴിയുടെ സ്വാധീന ഫലമായി സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ സാധ്യത. ഇന്ന് എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടാണ്. രണ്ട് ചക്രവാതച്ചുഴിയാണ് നിലവിൽ രൂപപ്പെട്ടിട്ടുള്ളത്. തെക്ക് പടിഞ്ഞാറൻ ഉത്തർപ്രദേശിന് മുകളിലായി ചക്രവാതചുഴി സ്ഥിതി ചെയ്യുന്നു. മധ്യ ബംഗാൾ ഉൾക്കടലിലും ചക്രവാതചുഴി രൂപപ്പെട്ടു. 

അടുത്ത 24 മണിക്കൂറിനുള്ളിൽ ചക്രവാതചുഴി വടക്ക് - പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. തുടർന്നു വീണ്ടും ശക്തി പ്രാപിച്ച് പടിഞ്ഞാറ്, വടക്ക് - പടിഞ്ഞാറ് ദിശയിൽ തെക്കൻ ഒഡിഷ - വടക്കൻ ആന്ധ്രാ തീരത്തേക്ക് നീങ്ങാൻ സാധ്യത. കേരളത്തിൽ അടുത്ത 5 ദിവസം മിതമായ/ ഇടത്തരം രീതിയിലുള്ള മഴ തുടരാൻ സാധ്യത. ഇന്ന് (സെപ്റ്റംബർ 12)  ഒറ്റപ്പെട്ട സ്ഥലങ്ങളിൽ  ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിൽ മ്യാൻമാർ തീരത്തായി നിലനിൽക്കുന്ന ചക്രവാതച്ചുഴി, വരും ദിവസങ്ങളിൽ ന്യൂനമർദ്ദമായി മാറുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. 

മിസ്റ്റർ ചാണ്ടി ഉമ്മൻ, നിങ്ങളുടെ ശത്രുക്കൾ നിങ്ങൾക്ക് ഒപ്പമാണ് ഇരിക്കുന്നത്; സോളാർ ശിൽപ്പികൾ കോൺഗ്രസുകാർ: ജലീൽ

 


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഇസ്രായേൽ സ്പൈ ത്രില്ലര്‍ സീരീസ് 'ടെഹ്‌റാൻ' നിർമാതാവ് ഡാന ഏഡൻ മരിച്ച നിലയിൽ, ഇറാൻ കൊലപ്പെടുത്തിയെന്ന അഭ്യൂഹങ്ങൾ തള്ളി നിർമാണ കമ്പനി
`ചൂട് പൊറോട്ട നൽകാതെ ആൾക്കാരെ പറ്റിക്കുന്നോ?', പൊറോട്ടയ്ക്ക് ചൂടില്ലെന്ന് പറഞ്ഞ് ഹോട്ടൽ ഉടമയ്ക്ക് മർദനം, സംഭവം കോഴിക്കോട്