ശബ്ദരേഖ ചോര്‍ച്ച; സ്വപ്ന സുരേഷിന്‍റെ മൊഴി രേഖപ്പെടുത്താൻ അനുമതി തേടി ജയിൽ വകുപ്പ്

By Web TeamFirst Published Nov 24, 2020, 11:43 AM IST
Highlights

ജുഡിഷ്യൽ കസ്റ്റഡയിൽ കഴിയുന്ന കൊഫ പോസ പ്രതിയായതിനാലാണ് കോടതിയുടെയുടെയും കസ്റ്റംസിൻ്റെയും അനുമതി തേടി

തിരുവനന്തപുരം: ശബ്ദരേഖ ചോര്‍ന്ന സംഭവത്തിൽ സ്വപ്ന സുരേഷിന്‍റെ മൊഴി രേഖപ്പെടുത്താൻ അനുമതി തേടി ജയിൽ വകുപ്പ്. ജുഡിഷ്യൽ കസ്റ്റഡയിൽ കഴിയുന്ന കൊഫ പോസ പ്രതിയായതിനാലാണ് സ്വപ്നയുടെ മൊഴി രേഖപ്പെടുത്താൻ ജയിൽ വകുപ്പ് കൊച്ചി എൻഐഎ കോടതിയുടെയുടെയും കസ്റ്റംസിൻ്റെയും അനുമതി തേടിയത്. സ്വപ്നയെ ചോദ്യം ചെയ്യാൻ അനുമതി ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ജയിൽ വകുപ്പിനെ സമീപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ജയിൽ വകുപ്പിന്‍റെ നീക്കം. 

click me!