വഖഫ് ബോർഡിൽ ജമാഅത്തെ ഇസ്ലാമി പ്രതിനിധിയും; വിവാദമാക്കേണ്ടെന്ന് മായിൻ ഹാജി

Published : Oct 17, 2026, 08:45 AM ISTUpdated : Oct 17, 2026, 09:44 AM IST
jaseem sabah

Synopsis

കുറുക്കോളി മൊയ്തീൻ എംഎൽഎമാരുടെ പ്രതിനിധിയാകും. മുൻ ചെയർമാൻ ഹംസ നൽകിയ കേസ് ഹൈക്കോടതിയിൽ നിൽക്കെയാണ് പുനഃസംഘടിപ്പിച്ചത്.

കോഴിക്കോട്: സർക്കാർ പുനഃസംഘടിപ്പിച്ച വഖഫ് ബോർഡിൽ ജമാഅത്തെ ഇസ്ലാമി പ്രതിനിധിയെയും ഉൾപ്പെടുത്തി. മലപ്പുറം ജില്ലയിലെ മേലാറ്റൂർ പഞ്ചായത്ത് അം​ഗം ജസീം സബാഹിനെയാണ് ഉൾപ്പെടുത്തിയത്. യുഡിഎഫ് പിന്തുണയിൽ സ്വതന്ത്രനായി വിജയിച്ച സബാഹ് വെൽഫെയർ പാർട്ടി അംഗമാണ്. ജമാഅത്തെ ഇസ്ലാമി പ്രാതിനിധ്യം വിവാദമാക്കേണ്ടെന്ന് പുതിയ ചെയർമാൻ മായിൻ ഹാജി പ്രതികരിച്ചു. രണ്ട് അമുസ്ലിം അംഗങ്ങളുടെ നിയമനം നടത്തേണ്ടത് സംസ്ഥാന സർക്കാറാണെന്നും നിയമനം നടത്തുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പ്രതികരിച്ചു. എല്ലാ വിഭാഗം സംഘടനകൾക്കും പ്രാതിനിധ്യം ഉണ്ടാകുമെന്നും നിയമവും നീതിയും നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മുനമ്പം ഭൂമിയിൽ നിയമം നടപ്പാക്കുമെന്നും മായിൻ ഹാജി പറഞ്ഞു. സമസ്ത മുശാവറയിൽ നിന്ന് പുറത്താക്കപ്പെട്ട മുസ്തഫൽ ഫൈസിയെ ബോർഡ് അംഗമായി തെരഞ്ഞെടുത്തിരുന്നു. കുറുക്കോളി മൊയ്തീൻ എംഎൽഎമാരുടെ പ്രതിനിധിയാകും. മുൻ ചെയർമാൻ ഹംസ നൽകിയ കേസ് ഹൈക്കോടതിയിൽ നിൽക്കെയാണ് പുനഃസംഘടിപ്പിച്ചത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

70 ദിവസമായിട്ടും ഒരു തുമ്പുമില്ല, ശിവസൂര്യ എവിടെ? ഇനി പ്രതീക്ഷ ക്രൈംബ്രാഞ്ചിൽ, എഫ്ഐആർ രജിസ്റ്റർ ചെയ്ത് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി
വിസ്തൃതമായ ഗ്ലാസ് ജനാല, പ്രകൃതിഭംഗി ആസ്വദിച്ചു യാത്ര ചെയ്യാം; മധുര – ഗുരുവായൂർ എക്സ്പ്രസിൽ വിസ്റ്റാഡോം കോച്ച്