
തിരുവനന്തപുരം: കാസർഗോഡ്- തിരുവനന്തപുരം അർധ അതിവേഗ റെയിൽ പദ്ധതി സിൽവർലൈനെക്കുറിച്ച് പൊതുജനത്തിനുള്ള സംശയങ്ങൾ ചോദിക്കാനും ആശങ്കകൾ പങ്കുവെയ്ക്കാനും ജനസമക്ഷം സിൽവർലൈൻ 2.O ഓൺലൈൻ ലൈവ് വീണ്ടും നടത്തുന്നു.
യൂട്യൂബ്, ഫേയ്സ്ബുക്ക് പേജിൽ ലൈവായി ജനസമക്ഷം സിൽവർലൈൻ 2.O ചോദ്യോത്തര പരിപാടിയിൽ പങ്കെടുക്കാം. ഇ-മെയിൽ വഴിയും വെബ്സൈറ്റ് വഴിയും ലഭിക്കുന്ന ചോദ്യങ്ങൾക്കാണ് മറുപടി നൽകുന്നത്. യൂട്യൂബ്, ഫേയ്സ്ബുക്ക് പേജിൽ കമന്‍റുകളായി ചോദ്യങ്ങൾ ചോദിക്കാം. ഇതിന് മുന്‍പ് ജൂണ്‍ 23നാണ് ജനസമക്ഷം സിൽവർലൈൻ ഓണ്‍ലൈന്‍ ലൈവ് നടത്തിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam