മലപ്പുറം ജില്ലയുടെ മലയോര മേഖലയിൽ മഞ്ഞപ്പിത്തം പടരുന്നു; ഒരേ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവർക്ക് രോ​ഗബാധ, ഒരാൾ മരിച്ചു

Published : Oct 14, 2026, 04:56 PM IST
jaundice

Synopsis

സെപ്റ്റംബർ ഒന്നിനും 18നും ഇടയിൽ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് രോഗബാധ. ഹോട്ടലിൽ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ ഇ കോളിൻ സാന്നിധ്യവും കണ്ടെത്തി.

മലപ്പുറം: മലപ്പുറത്ത് മലയോര മേഖലയിൽ മഞ്ഞപ്പിത്തം പടരുന്നു. ഒരേ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച നിരവധിയാളുകളിൽ രോഗബാധ കണ്ടെത്തി. മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന പെവുന്തറ സ്വദേശി സത്താർ മരിച്ചു. വണ്ടൂർ ബ്ലോക്കിന് കീഴിൽ മാത്രം രോഗം കണ്ടെത്തിയത് 95 പേരിലാണ്.

മഞ്ചേരി വണ്ടൂർ റൂട്ടിലുള്ള ഒരു ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. കാളികാവ് ജംഗ്ഷനിലെ ഹോം അപ്ലയൻസസ് ഉടമ പെവുന്തറ സ്വദേശി സത്താർ മരിച്ചത് മഞ്ഞപ്പിത്തം ബാധിച്ചാണ്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിരിക്കെയാണ് മരണം. ഇതേ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച കാളികാവ്, ചോക്കാട്, പോരൂർ തിരുവാലി എന്നീ സമീപ സ്ഥലങ്ങളിൽ ഉള്ളവരിലും രോഗം കണ്ടെത്തിയിട്ടുണ്ട്.

സെപ്റ്റംബർ ഒന്നിനും 18നും ഇടയിൽ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് രോഗബാധ. ഹോട്ടലിൽ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ ഇ കോളിൻ സാന്നിധ്യവും കണ്ടെത്തി. ഇതോടെ ഹോട്ടൽ ആരോഗ്യവകുപ്പ് അടപ്പിച്ചു. ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത് വണ്ടൂർ പഞ്ചായത്തിലാണ്. വണ്ടൂരിൽ 55, പോരൂരിൽ 15, തിരുവാലിയിൽ 14, കാളികാവിൽ ഒൻപത്, തൃക്കലങ്ങോട് 5, മമ്പാട് ഒന്ന് എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ കണക്ക്.

ക്ഷീണം പനി വിശപ്പില്ലായ്മ മഞ്ഞനിറത്തിലുള്ള മൂത്രം തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഡോക്ടറെ കാണിക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ കർശന നിർദേശം. ഡിഎംഒയുടെ നേതൃത്വത്തിലുള്ള സംഘം രോഗ വ്യാപനമുള്ള പ്രദേശങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. വീടുകളിലെ ക്ലോറിനേഷൻ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. അതേസമയം, രോഗം ബാധിച്ചവരുടെ എണ്ണം ഉയരുന്നത് ആശങ്കയുമാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കെ.പി. ശശികലക്കെതിരെ പൊലീസിൽ പരാതി
സംസ്ഥാനത്ത് തുലാവർഷം എത്തുന്നു; നാളെ കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്