വിവിധ സർക്കാർ വകുപ്പുകൾ നടത്തുന്ന വിനോദ സഞ്ചാര പദ്ധതികളുടെ നിയന്ത്രണം കൂടി ടൂറിസം വകുപ്പിലേക്ക് കൊണ്ടും വരും വിധം നിയമമാണ് ലക്ഷ്യമെന്ന് പി.സി. വിഷ്‌ണുനാഥ് പറഞ്ഞു.

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് അ​ഗോറയിൽ നിർണായക പ്രഖ്യാപനവുമായി ടൂറിസം മന്ത്രി പി സി വിഷ്ണുനാഥ്. ടൂറിസം മേഖലയിൽ സുരക്ഷിതത്വവും ഏകോപനവും ഉറപ്പാക്കാൻ നിയമം കൊണ്ടുവരുമെന്ന് പി വിഷ്ണുനാഥ് അറിയിച്ചു. അഡ്വഞ്ചർ ടൂറിസത്തിന് നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും വരും. താങ്ങാവുന്നതിലധികം വിനോദ സഞ്ചാരികൾ എത്തുന്ന ടൂറിസം കേന്ദ്രങ്ങളിൽ പ്രകൃതിയെ കൂടി സംരക്ഷിക്കും വിധം നിയന്ത്രണങ്ങൾ വരുത്തും. വിവിധ സർക്കാർ വകുപ്പുകൾ നടത്തുന്ന വിനോദ സഞ്ചാര പദ്ധതികളുടെ നിയന്ത്രണം കൂടി ടൂറിസം വകുപ്പിലേക്ക് കൊണ്ടും വരും വിധം നിയമമാണ് ലക്ഷ്യമെന്ന് പി.സി. വിഷ്‌ണുനാഥ് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് അഗോറ വേദിയിലാണ് ടൂറിസം മന്ത്രിയുടെ പ്രഖ്യാപനം.

YouTube video player