ഓൺലൈൻ പഠനത്തിന് ഇനി സഹോദരങ്ങളോട് തല്ലുകൂടേണ്ട; മുഖ്യമന്ത്രിക്ക് സന്ദേശമയച്ച ജസീലിന് ലാപ്ടോപ്പ് തന്നെ സമ്മാനം

By Web TeamFirst Published Oct 23, 2020, 9:37 PM IST
Highlights

ഓൺലൈൻ പഠനം മികച്ചതാക്കാൻ സഹായം തേടിയ വിദ്യാർത്ഥിക്ക് ലാപ്ടോപ്പ് തന്നെ വാങ്ങി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ.

കോഴിക്കോട്: ഓൺലൈൻ പഠനം മികച്ചതാക്കാൻ സഹായം തേടിയ വിദ്യാർത്ഥിക്ക് ലാപ്ടോപ്പ് തന്നെ വാങ്ങി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. കോഴിക്കോട് പുന്നശ്ശേരി സ്വദേശി ജസീൽ അബൂബക്കറിനാണ് മുഖ്യമന്ത്രിയുടെ സമ്മാനമെത്തിയത്.

ഓൺലൈൻ പഠനത്തിന് ഫോൺ കിട്ടുന്നില്ല. സഹോദരനോടും സഹോദരിയോടും അടിപിടി കൂടേണ്ട അവസ്ഥ. തുടർന്നാണ് പ്രശ്നം തീർക്കാൻ ജസീൽ മുഖ്യമന്ത്രിയുടെ സഹായം തേടിയത്. ഗൂഗിളിൽ നിന്ന് നമ്പരെടുത്ത് മെസേജ് ചെയ്തു.

മെസേജ് മുഖ്യമന്ത്രി കണ്ടിട്ടില്ലെന്ന് തന്നെ ജസീൽ വിചാരിച്ചു. പക്ഷേ രണ്ട് ദിവസം കഴിഞ്ഞപ്പോൾ ഒരു ഫോൺ കോളെത്തി. അങ്ങനെ മൊബൈൽ ഫോൺ ആഗ്രഹിച്ച നരിക്കുനി ഗവൺമെന്‍റ് ഹയർസെക്കൻഡറിയിലെ എട്ടാം ക്ലാസുകാരൻ ജസീലിന് കിട്ടിയത് ലെനോവയുടെ ലാപ്ടോപ്പ്.  ഇനിയിപ്പോ മുഖ്യമന്ത്രി കൊടുത്ത ലാപ്ടോപ് ഒക്കെ വച്ച് അൽപം ഗമയിലാണ്  ജസീലിന്‍റെ പഠിത്തം.

click me!