
കോട്ടയം: എൽ ജെ ഡി യുമായി ലയിക്കാൻ ഒരു നീക്കവുമില്ലെന്ന് ജെഡിഎസ് സെക്രട്ടറി ജനറൽ ജോർജ് തോമസ്. മന്ത്രി കൃഷ്ണൻകുട്ടി വീരേന്ദ്രകുമാറുമായി നടത്തുന്ന കൂടിക്കാഴ്ച വ്യക്തിപരമാണെന്നും ജോര്‍ജ് തോമസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അതേസമയം ദേശീയ തലത്തിലുള്ള യോജിപ്പാണ് വേണ്ടതെന്നും ജോർജ് തോമസ് കൂട്ടിച്ചേര്‍ത്തു.
അതേസമയം ഇപ്പൊഴത്തെ ഇന്ത്യയുടെടെ രാഷ്ട്രീയ സാഹചര്യത്തില്‍ ജനതാ പരിവാര്‍ ഒന്നിക്കണം. ദേശീയ തലത്തില്‍ ആര്‍ജെഡി, മുലായം സിംഗ്, ഒരു ഘട്ടത്തില്‍ കോണ്‍ഗ്രസിന് ബദലായി നിന്നവര്‍ എല്ലാം ഒന്നിക്കണം. ഇപ്പോള്‍ നടക്കുന്ന അപകടകരമായ ബിജെപി ആദിപത്യം ഇന്ത്യയുടെ മതേതര ജനാധിപത്യ സ്വഭാവത്തിന് അപകടമുണ്ടാക്കുന്നതാണ്. അതിനെ എതിര്‍ക്കാന്‍ ഒരു തരത്തിലും ജനങ്ങളെ അണി നിരത്താനുള്ള കഴിവ് കോണ്‍ഗ്രസിന് കഴിയില്ലെന്ന് ഈ തെരഞ്ഞെടുപ്പോടെ അവര്‍ തെളിയിച്ച് കഴിഞ്ഞു. അപ്പോള്‍ മറു സഖ്യം അണി നിരന്നേ തീരൂ.
പക്ഷേ പ്രാദേശിക സഖ്യം നടക്കില്ല. എല്‍ജെഡി ഒരു ദേശീയ കക്ഷി ആണെന്ന് അവര്‍ അവകാശപ്പെടുമ്പോള്‍ പ്രാദേശിക സഖ്യം സാധ്യമാകില്ല. മന്ത്രി കൃഷ്ണന്‍ കുട്ടിയുടെ കൂടിക്കാഴ്ചകള്‍ ലയനവുമായി ബന്ധപ്പെട്ടല്ല. വ്യക്തിപരമായിരിക്കുമെന്നും ജോർജ് തോമസ് വ്യക്തമാക്കി. എന്നാല്‍ ജെഡിഎസ് - എൽ ജെ ഡി ലയനത്തിന് ക്യഷ്ണൻകുട്ടി നടത്തുന്ന നീക്കത്തിനെതിരെ മാത്യു ടി തോമസ് വിഭാഗം രംഗത്തെത്തിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam