
കോട്ടയം: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ പ്രവേശന പരീക്ഷയിൽ മലയളിക്ക് രണ്ടാം റാങ്ക്. കോട്ടയം നെടുങ്കുന്നം സ്വദേശിയും പള്ളിക്കത്തോട് അരവിന്ദ വിദ്യാമന്ദിരം സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയുമായിരുന്ന എസ് അമൃതവർഷിണിയാണ് 99.85 ശതമാനം മാര്‍ക്കോടെ രണ്ടാം സ്ഥാനത്തെത്തിയത്.
ബഹ്റൈനിൽ മാധ്യമപ്രവര്‍ത്തകനും കാർട്ടൂണിസ്റ്റുമായ വി ആർ സത്യദേവിന്റേയും ബഹ്റൈൻ ഇന്ത്യൻ സ്കൂൾ അദ്ധ്യാപിക സുനിതാ ദേവിന്റെയും ഏകമകളാണ്. അമ്യതവർഷിണിയുടേയും അച്ഛന്റേയും പിറന്നാൾ ദിനത്തിലാണ് റാങ്ക് നേട്ടം എത്തിയത്. പ്ലസ് ടു സയന്‍സ് വിദ്യാര്‍ത്ഥിയായിരുന്ന അമൃതവര്‍ഷിണി ആദ്യ ശ്രമത്തില്‍ തന്നെയാണ് രണ്ടാം റാങ്ക് സ്വന്തമാക്കിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam