ജെസ്‌ന: നിര്‍ണായക വിവരങ്ങൾ അച്ഛൻ കണ്ടെത്തിയത് സമാന്തര അന്വേഷണത്തിൽ, 19 ന് വെളിപ്പെടുത്തുമെന്ന് ജയിംസ്

Published : Apr 13, 2024, 11:52 AM ISTUpdated : Apr 13, 2024, 01:09 PM IST
ജെസ്‌ന: നിര്‍ണായക വിവരങ്ങൾ അച്ഛൻ കണ്ടെത്തിയത് സമാന്തര അന്വേഷണത്തിൽ, 19 ന് വെളിപ്പെടുത്തുമെന്ന് ജയിംസ്

Synopsis

ജെസ്നയെ കാണാതായ സംഭവത്തിൽ ലൗ ജിഹാദിന് യാതൊരു ബന്ധവുമില്ലെന്ന് പിതാവ് ജയിംസ് തീര്‍ത്തു പറഞ്ഞു

കൊച്ചി: വിവാദമായ ജെസ്ന തിരോധാന കേസിൽ തങ്ങൾ കൂടുതൽ വിവരങ്ങൾ കണ്ടെത്തിയത് സമാന്തരമായി നടത്തിയ അന്വേഷണത്തിലെന്ന് ജെസ്നയുടെ പിതാവ് ജയിംസ്. സിബിഐ കേസ് അവസാനിപ്പിക്കാൻ പോകുന്നു എന്ന സാഹചര്യത്തിലാണ് ഞങ്ങൾ അന്വേഷണം ആരംഭിച്ചത്. ഏജൻസികൾക്ക് സമാന്തരമായി തന്റെ നേതൃത്വത്തിൽ ഒരു ടീമായാണ് അന്വേഷണം നടത്തിയത്. ജെസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് എല്ലാ അന്വേഷണ റിപ്പോർട്ടുകളും തങ്ങളുടെ സംഘം വീണ്ടും പരിശോധിച്ചു. അതിൽ സിബിഐ വിട്ടുപോയ ചില കാര്യങ്ങളിലൂടെ തങ്ങൾ അന്വേഷണം നടത്തി. കേസിൽ ലോക്കൽ പോലീസിന്റെ അന്വേഷണത്തിൽ വീഴ്ച സംഭവിച്ചു. ഈ മാസം 19 ന് കൂടുതൽ വിവരങ്ങൾ നൽകുമെന്നും അദ്ദേഹം ഇന്ന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

അതേസമയം കേസുമായി ബന്ധപ്പെട്ടുയരുന്ന വര്‍ഗീയ ആരോപണങ്ങൾ തള്ളി ജയിംസ് തള്ളി. ജെസ്നയെ കാണാതായ സംഭവത്തിൽ ലൗ ജിഹാദിന് യാതൊരു ബന്ധവുമില്ലെന്ന് അദ്ദേഹം തീര്‍ത്തുപറഞ്ഞു. കേസിൽ വര്‍ഗീയ മുതലെടുപ്പിന് ശ്രമം നടന്നുവെന്ന് പറഞ്ഞ അദ്ദേഹം ജെസ്‌നയുടെ തിരോധാനത്തിലെ ചുരുളുകൾ മുണ്ടക്കയം ഭാഗത്ത് തന്നെയുണ്ടെന്നും അവര്‍ കേരളം വിട്ടുപോയിട്ടില്ലെന്നും പറഞ്ഞു. ജെസ്ന ജീവനോടെ ഉണ്ടായിരുന്നെങ്കിൽ ഒരിക്കലെങ്കിലും തന്നെ ബന്ധപ്പെട്ടേനെ. കേസ് അന്വേഷിച്ച സിബിഐയെ കുറ്റപ്പെടുത്താനില്ലെന്നും അവര്‍ തങ്ങൾ സംശയിക്കുന്ന ജെസ്നയുടെ സുഹൃത്തിന്റെയടക്കം നുണ പരിശോധന നടത്തിയെന്നും ജയിംസ് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം
തദ്ദേശ തെരഞ്ഞെടുപ്പിന് സമ്പൂർണ അവധി, തിരുവനന്തപുരം മുതൽ എറണാകുളം വരെ നാളെ അവധി; ബാക്കി 7 ജില്ലകളിൽ വ്യാഴാഴ്ച; അറിയേണ്ടതെല്ലാം