
ആലപ്പുഴ: പ്രണയത്തിന്റെ പേരിൽ വധഭീഷണിമൂലം നാട് വിട്ട് കേരളത്തിൽ അഭയം തേടി ജാർഖണ്ഡ് സ്വദേശികൾ. 30കാരനായ മുഹമ്മദ് ഗാലിബും 26കാരി ആശാ വർമ്മയുമാണ് കായംകുളത്ത് എത്തി വിവാഹിതരായത്. സ്കൂൾ കാലം മുതൽ പ്രണയത്തിലായ ഇരുവരും വ്യത്യസ്ത മതങ്ങളിൽപെട്ടവരായതിനാൽ കുടുംബം വിവാഹത്തിന് സമ്മതിച്ചില്ല. മറ്റൊരു വിവാഹത്തിന് നിർബന്ധിച്ചതോടെയാണ് ആശ ഗാലിബിനൊപ്പം വീട് വിട്ടിറങ്ങിയതെന്ന് ഇവർ പറയുന്നു.
ഇരുവരും കേരളത്തിൽ ഉണ്ടെന്നറിഞ്ഞ് ആശയുടെ കുടുംബം പിന്തുടർന്ന് കേരളത്തിലെത്തി. തിരികെ നാട്ടിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും ആശ തയ്യാറായില്ല. ആശയെ കാണാനില്ലെന്ന കേസ് രജിസ്റ്റർ ചെയ്തതിനാൽ ജാർഖണ്ഡിൽ നിന്നുള്ള പോലീസും കായംകുളത്ത് എത്തി. ഇരുവർക്കും പ്രായപൂർത്തിയായതിനാൽ പെൺകുട്ടിയുടെ വീഡിയോ മൊഴിയടക്കം രേഖപ്പെടുത്തി ജാർഖണ്ഡ് പോലീസ് മടങ്ങി. തങ്ങൾക്ക് വധ ഭീഷണി ഉണ്ടെന്നും നാട്ടിലേക്ക് മടങ്ങാൻ ആകില്ലെന്നും കേരളത്തിൽ പോലിസ് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് ഇവർ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam