വഖഫ് സംരക്ഷണ റാലി: ജിഫ്രി മുത്തുക്കോയ തങ്ങൾ പിൻമാറി, പാണക്കാട് സാദിഖലി തങ്ങളെ ക്ഷണിക്കാത്തതിൽ പ്രതിഷേധം

Published : May 04, 2025, 03:06 PM ISTUpdated : May 04, 2025, 03:41 PM IST
വഖഫ് സംരക്ഷണ റാലി: ജിഫ്രി മുത്തുക്കോയ തങ്ങൾ പിൻമാറി, പാണക്കാട് സാദിഖലി തങ്ങളെ ക്ഷണിക്കാത്തതിൽ പ്രതിഷേധം

Synopsis

പാണക്കാട് സാദിഖലി തങ്ങളെ പരിപാടിയിലേക്ക് ക്ഷണിക്കാത്തതിൽ വലിയ എതിർപ്പുയർന്നു

കൊച്ചി : എറണാകുളത്ത് ഇന്ന് നടക്കുന്ന വഖഫ് സംരക്ഷണ റാലിയിൽ നിന്ന് സമസ്ത പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങളും പിൻമാറി. സമസ്തയിലെ മുസ്ലീം ലീഗ് അനുകൂല വിഭാഗത്തിൻ്റെ എതിർപ്പിനെ തുടർന്നാണ് പിൻമാറ്റം. പാണക്കാട് സാദിഖലി തങ്ങളെ പരിപാടിയിലേക്ക് ക്ഷണിക്കാത്തതിലാണ് വലിയ എതിർപ്പുയർന്നത്. തർക്കത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ഇടപെട്ടിരുന്നു. പരസ്യമായ തർക്കത്തിലേക്ക് പോകരുതെന്ന് വി.ഡി സതീശൻ ജിഫ്രി തങ്ങളോട് അഭ്യർത്ഥിച്ചതായാണ് വിവരം. ജിഫ്രി മുത്തുക്കോയ തങ്ങളെയായിരുന്നു സമ്മേളനം ഉത്ഘാടനം നടത്താൻ തീരുമാനിച്ചിരുന്നത്. സമസ്തയു‌ടെ ജില്ലാ ജനറൽ സെക്രട്ടറി ഓണംപള്ളി മുഹമ്മദ് ഫൈസി അടക്കമുള്ള മുസ്ലീം ലീഗ് അനുകൂല വിഭാഗവും റാലിയിൽ നിന്ന് വിട്ടു നിൽക്കും. ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിയും പരിപാടിയിൽ പങ്കെടുക്കില്ല.

വഖഫ് ഭേദഗതി ബില്ലിന്റെ ലക്ഷ്യം ധ്രുവീകരണം മാത്രമോ? | Abgeoth Varghese | News Hour 18 April 2025

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മലപ്പുറത്ത് ചെരിപ്പ് നിര്‍മ്മാണ കമ്പനിയില്‍ തീപിടുത്തം; ആളപായമില്ല
രാഹുൽ മാങ്കൂട്ടത്തിലിന് സീറ്റ് നൽകരുതെന്ന് താൻ പറഞ്ഞിട്ടില്ല; രാഹുലിന്റെ അതൃപ്തിക്ക് പിന്നാലെ തിരുത്തുമായി പി ജെ കുര്യൻ