സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി സമസ്‌ത അധ്യക്ഷൻ ജിഫ്രി തങ്ങൾ; 'സ്ഥാപനത്തെ താറടിക്കാൻ ശ്രമം'

Published : Aug 12, 2025, 12:28 PM IST
jifri muthukoya thangal

Synopsis

ദാറുൽ ഹുദ ഇസ്ലാമിക സർവകലാശാലയിലേക്കുള്ള സിപിഎമ്മിൻ്റെ പ്രതിഷേധത്തെ വിമർശിച്ച് ജിഫ്രി തങ്ങൾ

മലപ്പുറം: സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി സമസ്‌ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ. മലപ്പുറത്ത് നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് വിമർശനം. ചെമ്മാട് ദാറുൽ ഹുദ ഇസ്ലാമിക് യുണിവേഴ്സ്റ്റിക്കെതിരെ സിപിഎം നടത്തിയ പ്രതിഷേധ പരിപാടി രാഷ്ട്രീയ പാർട്ടിക്ക് ഗുണകരമാകില്ലെന്ന് പറഞ്ഞ അദ്ദേഹം സ്ഥാപനത്തെ പ്രതിഷേധം നടത്തി താറടിക്കാൻ ആരും ശ്രമിക്കരുതെന്നും ആവശ്യപ്പെട്ടു. സിപിഎം നടപടി പ്രതിഷേധാർഹമാണ്. സ്ഥാപനങ്ങളുടെ പ്രവർത്തനത്തിൽ പ്ര‌ശ്‌നം ഉണ്ടെങ്കിൽ മാനേജ്മെൻ്റുമായി അക്കാര്യം സംസാരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കുടിവെള്ളം മലിനമാക്കുന്നു, പാടം മണ്ണിട്ട് നികത്തുന്നുവെന്നും ആരോപിച്ചാണ്‌ ബഹാഉദ്ദീൻ നദ്‌വി വൈസ് ചാൻസലറായ ദാറുൽ ഹുദയിലേക്ക് കഴിഞ്ഞ ദിവസം സിപിഐഎം മാർച്ച് സംഘടിപ്പിച്ചത്.

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പിഎം ശ്രീ: 'ഒളിച്ചുവെച്ച ഡീൽ'; മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് കെസി വേണുഗോപാൽ; യുഡിഎഫ് എംപിമാർ പാർലമെൻ്റിൽ ഉന്നയിക്കാത്ത വിഷയമേതെന്ന് ചോദ്യം
ശബരിമലയിൽ സുരക്ഷ ശക്തമാക്കി സന്നിധാനത്ത് സംയുക്ത സേനയുടെ റൂട്ട് മാർച്ച്, ഇന്നും നാളെയും പ്രത്യേക സുരക്ഷാ ക്രമീകരണങ്ങൾ