സമസ്ത നൂറാം വാർഷികം ആഘോഷിക്കുന്ന കാന്തപുരം വിഭാഗത്തെ പരിഹസിച്ച് ജിഫ്രി തങ്ങൾ; 'ഇനി മുജാഹിദീനും ജമാ അത്തെ ഇസ്ലാമിയും ആഘോഷവുമായി വരുമോ'

Published : Jun 26, 2025, 12:23 PM IST
jifri thangal

Synopsis

യഥാർത്ഥ ആഘോഷം തങ്ങളുടേതാണെന്നും ജിഫ്രി തങ്ങൾ പറഞ്ഞു.

കോഴിക്കോട്: സമസ്ത നൂറാം വാർഷികം ആഘോഷിക്കുന്ന കാന്തപുരം വിഭാഗത്തെ പരിഹസിച്ച് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ. എല്ലാവരും ഞങ്ങൾ ആഘോഷിക്കുന്നു, ആഘോഷിക്കുന്നു എന്ന് പറയുന്നു. ഇനി മുജാഹിദീനും ജമാ അത്തെ ഇസ്ലാമിയും ആഘോഷവുമായി വരുമോ എന്നും ജിഫ്രി തങ്ങൾ പരിഹസിച്ചു. യഥാർത്ഥ ആഘോഷം തങ്ങളുടേതാണെന്നും ജിഫ്രി തങ്ങൾ പറഞ്ഞു. സമസ്ത സ്ഥാപക ദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജിഫ്രി തങ്ങൾ.

സമസ്തയുടെ വിശ്വാസം ശരിയായതാവണമെന്നും ഷിയാക്കളുടേത് പോലെയാവരുതെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. വിശ്വാസം, പ്രവർത്തനം, ആചാരം എല്ലാം ശരിയാവണം. ആ നിലക്ക് അതിനെ മനസിലാക്കി കൊടുക്കുകയാണ് സമസ്തയെന്നും ജിഫ്രി തങ്ങൾ പറഞ്ഞു. സമസ്തയെ ആദരിക്കണം. മഹാൻമാർ സ്ഥാപിച്ചതാണ് സമസ്ത. സമസ്തയെ ശക്തിപ്പെടുത്തണം. വിശുദ്ധ ദീനുകൾ നിലനിൽക്കാൻ സമസ്ത നിലനിലനിൽക്കണമെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ പറ‍ഞ്ഞു. 

സമസ്ത നൂറാം വാർഷികം ആഘോഷിക്കുന്ന എപി വിഭാഗത്തെയും ജിഫ്രി മുത്തുക്കോയ തങ്ങൾ വിമർശിച്ചു. എല്ലാവരും ഞങ്ങൾ ആഘോഷിക്കുന്നു ആഘോഷിക്കുന്നു എന്ന് പറയുന്നു. ഇനി മുജാഹിദീൻ പ്രസ്ഥാനവും ആഘോഷവുമായി എന്നു വരുമോ എന്നും ജിഫ്രി തങ്ങൾ പരിഹസിച്ചു. യഥാർത്ഥ ആഘോഷം തങ്ങളുടേതാണെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ കൂട്ടിച്ചേർത്തു.

ഇസ്‌ലാം ഒറ്റക്കെട്ടായിരുന്നുവെന്നും വഹാബികൾ പിത്തന ഉണ്ടാക്കിയെന്നും സമസ്ത നേതാവ് ഉമർ ഫൈസി മുക്കവും പറഞ്ഞു. കെഎം മൗലവിയെ പോലുള്ളവരാണ് ഈ പിത്തനക്ക് പിന്നിൽ. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ നടത്തുന്ന പ്രവർത്തനങ്ങളാണ് ഇസ്ലാം. എല്ലാവരും ഒരുമിച്ച് നിൽക്കണം. പല സംഘടനകളെ പോലെ വാട്ട്സാപ്പിൽ തെറി പറയേണ്ടതല്ല സമസ്ത. സംഘടനയല്ല അള്ളാഹുവിൻ്റെ ദീനാണ് സമസ്ത. സമസ്തക്ക് പകരം വെക്കാൻ മാറ്റൊന്നില്ല. സമസ്തയെ വിമർശിക്കാൻ ആരും വളർന്നിട്ടില്ല. വിമർശിക്കുന്നവർ അള്ളാഹു വിരുദ്ധരാണെന്നും സമസ്തയെ വിമർശിക്കുന്നവർ വഴി പിഴച്ചവരാണെന്നും ഉമർ ഫൈസി മുക്കം പറഞ്ഞു.

 

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം